മുംബൈ: മഹാരാഷ്ട്ര ഭീവണ്ടിയിൽ കനത്തമഴയെ തുടർന്ന് 40 വർഷം പഴക്കമുള്ള മൂന്നുനില കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. അപകടം സംഭവിച്ച് 28 മണിക്കൂറിന് ശേഷവും കെട്ടിടത്തിനുള്ളിൽ കുടങ്ങിയവർക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്.ഇന്നലെ എട്ട് കുട്ടികൾ ഉൾപ്പെടെ 11 പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു.
തിങ്കളാഴ്ച പുലർച്ചയാണ് ഭീവണ്ടി, നർപോളി പട്ടേൽ കോമ്പൗണ്ടിലെ ഗിലാനി ബിൽഡിങ് തകർന്നു വീണത്. 25 കുടുംബങ്ങൾ കെട്ടിടത്തിൽ താമസിച്ചിരുന്നു. താമസക്കാർ ഉറങ്ങുന്നതിനിടെയാണ് ദുരന്തം. ഏഴു വയസ്സുകാരരൻ ഉൾപ്പെടെ മുപ്പതോളം പേരെ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.
കെട്ടിടം തകർന്ന അവസ്ഥയിലായിരുന്നുവെന്നും താമസക്കാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് നോട്ടീസ് പതിച്ചിരുന്നതായും അധികൃതർ വ്യക്തമാക്കുന്നു.