Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദാവൂദിന്റെ സഹോദരനിൽ നിന്നും വധഭീഷണിയെന്ന് പ്രഗ്യ സിങ് താക്കൂർ

text_fields
bookmark_border
ദാവൂദിന്റെ സഹോദരനിൽ നിന്നും വധഭീഷണിയെന്ന് പ്രഗ്യ സിങ് താക്കൂർ
cancel

ഭോപ്പാൽ: ദാവൂദിന്റെ സഹോദരനിൽ നിന്നും വധഭീഷണിയുണ്ടെന്ന പരാതിയുമായി പ്രഗ്യ സിങ് താക്കൂർ. ദാവൂദിന്റെ സഹോദരൻ ഇഖ്ബാൽ കസ്കറിന്റെ ആളാണെന്ന് അവകാശപ്പെട്ട് ഒരാൾ വിളിച്ചുവെന്നാണ് പ്രഗ്യയുടെ ആരോപണം. മുസ്‍ലിംകൾക്കെതിരായ വിദ്വേഷ പ്രചാരണം നടത്തിയ പ്രഗ്യയെ വധിക്കുമെന്ന് ഫോൺ ചെയ്തയാൾ പറഞ്ഞുവെന്ന് പൊലീസ് അറിയിച്ചു.

പ്രഗ്യയും വിളിച്ചയാളും തമ്മിൽ സംസാരിക്കുന്നതിന്റെ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ശബ്ദസന്ദേശവും പുറത്ത് വന്നിട്ടുണ്ട്. ഭോപ്പാൽ ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രഗ്യ സിങ് താക്കൂർ ഭീഷണി സംബന്ധിച്ച് ടി.ടി നഗർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

പ്രഗ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐ.പി.സി സെക്ഷൻ(506), (507) വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് പ്രഗ്യക്ക് ഭീഷണി കോൾ ലഭിച്ചത്. അതേസമയം, മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തി നിരവധിതവണ പ്രഗ്യ വിവാദത്തിലായിട്ടുണ്ട്. നേരത്തെ പ്രവാചകനിന്ദ നടത്തിയ നുപൂർ ശർമ്മയേയും പ്രഗ്യ പിന്തുണച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - "Death Threats" From Dawood Ibrahim's Brother: Pragya Thakur Complains
Next Story