പാക് മുദ്രാവാക്യം വിളിച്ച വിദ്യാർഥിനിയെ കൊല്ലാൻ ആഹ്വാനം; 10 ലക്ഷം നൽകുമെന്ന് ശ്രീരാമസേന
text_fieldsബംഗളൂരു: അസദുദ്ദീൻ ഉവൈസി പങ്കെടുത്ത ചടങ്ങിൽ പാകിസ്താൻ സിന്ദാബാദ് വിളിച്ച വിദ്യാർഥിനിയെ വധിക്കാൻ ആഹ്വാനം ചെ യ്ത് ശ്രീരാമസേന. അമൂല്യ ലിയോണ നെറോണയെ വധിക്കുന്നയാൾക്ക് 10 ലക്ഷം രൂപയും ശ്രീരാമസേന നേതാവ് സഞ്ജീവ് മര ഡി വാഗ്ദാനം ചെയ്തു. ശനിയാഴ്ച ബെള്ളാരിയിൽ നടന്ന പരിപാടിയിലാണ് സഞ്ജീവ് മരഡിയുടെ വിവാദ വാഗ്ദാനം. സംഭവം സമൂഹ മാധ ്യമങ്ങളിൽ വൈറലായിട്ടും പൊലീസ് പ്രതികരിക്കാൻ തയാറായിട്ടില്ല.
സംഭവത്തെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചില്ലെന്ന് ബെള്ളാരി ജില്ല പൊലീസ് സൂപ്രണ്ട് സി.കെ. ബാബ പറഞ്ഞു. അമൂല്യ ജയിൽമോചിതയായാൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുമെന്നും നേതാവ് ഭീഷണി മുഴക്കിയിട്ടുണ്ട്.
വ്യാഴാഴ്ച ബംഗളൂരു ഫ്രീഡം പാർക്കിൽ സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലിയോടനുബന്ധിച്ച് അസദുദ്ദീൻ ഉവൈസി പങ്കെടുത്ത ചടങ്ങിലാണ് അമൂല്യ പാകിസ്താന് സിന്ദാബാദ് വിളിച്ചത്. ഉവൈസിയും സംഘാടകരും ചേർന്ന് വിലക്കുകയും മൈക്ക് പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെ വിദ്യാർഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
തുടർന്ന് രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട ലിയോണയെ പിന്തുണച്ചും എതിർത്തും സമൂഹ മാധ്യമങ്ങളിൽ പ്രതികരണങ്ങൾ നിറയുന്നതിനിടെയാണ് ശ്രീരാമസേനയുടെ വധഭീഷണി. ബംഗളൂരു എൻ.എം.കെ.ആർ.വി വനിത കോളജിൽ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിനിയാണ് അമൂല്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
