Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഹമ്മദാബാദ് സ്ഫോടന...

അഹമ്മദാബാദ് സ്ഫോടന കേസിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 38 പ്രതികൾക്ക് വധശിക്ഷ; 11 പേർക്ക് ജീവപര്യന്തം

text_fields
bookmark_border
2008 ahmedabad serial blast
cancel

അഹ്​മദാബാദ്​: 56 പേർ കൊല്ലപ്പെടുകയും 200​േലറെപ്പേർക്ക്​ പരിക്കേൽക്കുകയും ചെയ്ത 2008ലെ അഹ്​മദാബാദ്​ ബോംബ്​ സ്​ഫോടന പരമ്പര കേസിൽ കുറ്റക്കാരെന്ന്​ കണ്ടെത്തിയ 49 പേരിൽ മൂന്ന് മലയാളികളടക്കം 38 പേർക്ക്​ വധശിക്ഷ. മലയാളിയടക്കം 11 പേർക്ക്​ മരണം വരെ ജീവപര്യന്തം തടവ്​. ഒറ്റക്കേസിൽ ഇത്രയുംപേർക്ക്​ വധശിക്ഷ വിധിക്കുന്നത്​​ രാജ്യ ചരിത്രത്തിൽ ആദ്യമാണ്​. 1991ൽ മുൻ പ്രധാനമന്ത്രി രാജീവ്​ ഗാന്ധി ബോംബ്​​ സ്​ഫോടനത്തിൽ കൊല്ലപ്പെട്ട കേസിൽ തമിഴ്​നാട്ടിലെ ടാഡ കോടതി 26 പ്രതികൾക്കും വധശിക്ഷ വിധിച്ചിരുന്നു.

കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ശി​ബി​ലി എ. ​ക​രീം, ശാ​ദു​ലി എ. ​ക​രീം, മലപ്പുറം സ്വദേശി ശറഫുദ്ദീൻ എന്നിവർക്കാണ് വധശിക്ഷ. ആലുവ കുഞ്ഞുണ്ണിക്കര മു​ഹ​മ്മ​ദ്​ അ​ൻ​സാ​ർ ന​ദ്​​വിയാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മലയാളി. ആലുവ കുഞ്ഞുണ്ണിക്കര അ​ബ്​​ദു​ൽ സ​ത്താ​ർ, മലപ്പുറം സ്വദേശികളായ ഇ.​ടി സൈ​നു​ദ്ദീ​ൻ, സു​ഹൈ​ബ്​ പൊ​ട്ടു​ണി​ക്ക​ൽ എ​ന്നീ മലയാളികളെ ഈ മാസം എട്ടിന്​ കോടതി കുറ്റവിമുക്​തരാക്കിയിരുന്നു. പ്രധാന ഗൂഢാലോചകരായ സി​മി അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫ്​​ദ​ർ നാ​ഗോ​റി, ​ ഖമറുദ്ദീൻ നാഗോറി, ഗുജറാത്തുകാരായ ഖയൂമുദ്ദീൻ കപാഡിയ, സാഹിദ്​ ശൈഖ്​, ഷംസുദ്ദീൻ ശൈഖ്​ എന്നിവർക്കും വധശിക്ഷ വിധിച്ചു.

14 വർഷത്തിനു ശേഷമാണ്​ കേസിൽ ശിക്ഷാ വിധി വരുന്നത്​. ജൂലൈ 26ന്​ ​വൈ​കു​ന്നേ​രം 6.32നാ​ണ്​​ അഹ്​മദാബാദിനെ വിറപ്പിച്ച്​ 21 സ്​ഫോടനങ്ങൾ​ 70 മിനിറ്റിനിടക്ക്​ സംഭവിച്ചത്​. കേസ്​ അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന്​ 7000 പേജ്​​ വരുന്ന വിധിന്യായത്തിൽ പ്രത്യേക കോടതി ജഡ്ജി എ.ആർ പട്ടേൽ വിലയിരുത്തി.​ 38 പ്രതികളെയും തൂക്കിക്കൊല്ലാനാണ്​ വിധിച്ചിരിക്കുന്നതെന്ന്​ പബ്ലിക്​ പ്രോസിക്യൂട്ടർ അമിത്​ പട്ടേൽ പറഞ്ഞു.

ഈ മാസം എട്ടിന്​ കേസിലെ 28 പ്രതികളെ കോടതി കുറ്റമുക്​തരാക്കിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ്​ 302(കൊലപാതകം), 120 ബി (ക്രിമിനൽ ഗൂഢാലോചന), ഭീകരവാദ പ്രവർത്തനം തടയൽ നിയമമായ യു.എ.പി.എയിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ്​ 38 പ്രതികൾക്കുള്ള​ വധശിക്ഷ. മറ്റ്​ 11 പേർക്ക്​ ക്രിമിനൽ ഗൂഢാലോചന, യു.എ.പി.എ വകുപ്പുകൾ പ്രകാരവുമാണ്​ ശിക്ഷ. ശിക്ഷിക്കപ്പെട്ട 48 പേർക്കും 2.85 ലക്ഷം രൂപ പിഴയിട്ടു. ഒരാൾക്ക്​ 2.88 ലക്ഷവും പിഴയിട്ടു. സ്​ഫോടനങ്ങളിൽ മരിച്ചവരുടെ ബന്ധുക്കൾക്ക്​ ലക്ഷം രൂപ വീതവും ഗുരുതര പരിക്കേറ്റവർക്ക്​ 50,000, നിസാര പരിക്കേറ്റവർക്ക്​ 25,000 രൂപ വീതവും നൽകാൻ കോടതി ഉത്തരവായി.

ശിക്ഷ വിധിക്കുമ്പോൾ സബർമതി, തീഹാർ, ഡൽഹി, ഭോപ്പാൽ, ഗയ, മുംബൈ, ബെംഗളൂരു, കേരളം എന്നീ ജയിലുകളിലുള്ള എല്ലാ പ്രതികളും വെർച്വലായി കോടതിയിൽ ഹാജരായി. കഴിഞ്ഞ വർഷം സെപ്​റ്റംബറിലാണ്​ കേസിൽ വിചാരണ പൂർത്തിയായത്​. നിരോധിത സ്റ്റുഡന്‍റ്​സ്​ ഇസ്​ലാമിക്​ മൂവ്​മെന്‍റ്​ ഓഫ്​ ഇന്ത്യയിലെ അംഗങ്ങൾ ചേർന്ന്​ രൂപവത്​കരിച്ച ഇന്ത്യൻ മുജാഹിദീൻ എന്ന സംഘടനയാണ്​ സ്​ഫോടനത്തിന്​ പിന്നിലെന്നായിരുന്നു പൊലീസ്​ കണ്ടെത്തൽ. 2002ൽ ഗുജറാത്തിൽ മുസ്​ലിംകൾ കൂട്ടക്കൊല ​ചെയ്യപ്പെട്ടതിന്‍റെ ​ പ്രതികാരമായാണ്​ ഇത്​ ചെയ്തതെന്നും പൊലീസ്​ പറഞ്ഞിരുന്നു.

ഇന്ത്യൻ മുജാഹിദ്ദീനുമായി ബന്ധമുള്ള ​78 പേരെ പ്രതി ചേർത്ത്​ 2009 ഡിസംബറിലാണ്​ വിചാരണ തുടങ്ങിയത്​. തുടർന്ന്​ ഒരാളെ മാപ്പുസാക്ഷിയാക്കി. മറ്റ്​ നാല്​പേരെ കൂടി പിന്നീട്​ പ്രതി ചേർത്തെങ്കിലും ഇവരുടെ വിചാരണ പൂർത്തിയായിട്ടില്ല. ​35 കുറ്റപത്രങ്ങൾ സംയോജിപ്പിച്ചാണ്​ കോടതി വാദം കേട്ടത്​. ഒമ്പത്​ ജഡ്ജിമാരുടെ ബെഞ്ചിലൂടെ കേസ്​ കടന്നുപോയി.

സ്​ഫോടന പരമ്പരക്ക്​ പിന്നാലെ തുടർ ദിവസങ്ങളിൽ നടത്തിയ തെരച്ചിലിൽ സൂറത്തിൽ നിന്ന്​ പൊട്ടാൻ സാധ്യതയുണ്ടായിരുന്ന 29 ബോംബുകൾ കൂടി കണ്ടെടുത്തിരുന്നു. അഹ്​മദാബാദിൽ സംസ്ഥാന സർക്കാറിന്​ കീഴിലെ സിവിൽ ആശുപത്രി, മുനിസിപ്പൽ കോർപ്പറേഷനു കീഴിലെ എൽ.ജി ആശുപത്രി, ബസുകൾ, റോഡരികിൽ നിർത്തിയിട്ടിരുന്ന സൈക്കിളുകൾ, കാറുകൾ തുടങ്ങിയ സ്ഥലങ്ങളിലായാണ്​​ സ്​ഫോടനം നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death sentenceAhmedabad Serial Blasts
News Summary - Death Sentence To 38 Out Of 49 Convicts In 2008 Ahmedabad Serial Blasts
Next Story