റോഡിലെ കുഴി: അപകട മരണങ്ങളിൽ സുപ്രീംകോടതിക്ക് ആശങ്ക
text_fieldsന്യൂഡൽഹി: രാജ്യത്തെ റോഡിലെ കുഴികാരണം വാഹനാപകടത്തിൽ യാത്രക്കാർ മരിക്കുന്നതിൽ സുപ്രീംകോടതിക്ക് ആശങ്ക. ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നതിനേക്കാൾ കൂടുതൽ ആളുകൾ റോഡുകളിൽ കുഴിയിൽ അപകടത്തിൽപ്പെട്ട് മരിക്കുന്നതായി ജസ്റ്റിസുമാരായ മദൻ ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
വിഷയത്തിൽ രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി ബെഞ്ച് റോഡ് സുരക്ഷാ സമിതിയോട് നിർദേശിച്ചു. നിലവിലെ സ്ഥിതി ഭയപ്പെടുത്തുന്നതാണ്. മനുഷ്യെൻറ ജീവിതവും മരണവുമായി ബന്ധപ്പെട്ട പ്രധാനമായ ചോദ്യമുയർത്തുന്നതാണ് വിഷയം. റോഡിലെ കുഴികാരണം അപകടത്തിൽപ്പെട്ട് മരിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകേണ്ടതാണെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
