Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബട്​ല ഹൗസ്​...

ബട്​ല ഹൗസ്​ ഏറ്റുമുട്ടൽ: ആരിസ് ഖാന് വധശിക്ഷ

text_fields
bookmark_border
ബട്​ല ഹൗസ്​ ഏറ്റുമുട്ടൽ: ആരിസ് ഖാന് വധശിക്ഷ
cancel

ന്യൂഡൽഹി: 2008ലെ ബട്​ല ഹൗസ്​ ഏറ്റുമുട്ടലിനിടെ ഡൽഹി പൊലീസ്​ ഇൻസ്​പെക്​ടർ മോഹൻ ചന്ദ്​ ശർമ കൊല്ലപ്പെട്ട കേസിൽ ഇന്ത്യൻ മുജാഹിദീനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ആരിസ്​ ഖാന് വധശിക്ഷ. ​ആരിസ്​ ഖാൻ എന്ന ജുനൈദ് കുറ്റക്കാരനാണെന്നും കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായെന്ന്​ ജഡ്​ജി നേരത്തെ വിധിച്ചിരുന്നു.

ആതിഫ്​ അമീൻ, സാജിദ്​, ഷഹ്​സാദ്​ എന്നിവരോടൊപ്പം ചേർന്ന്​ ആസൂ​ത്രണം ചെയ്​താണ്​ കൊലനടത്തിയത്​ എന്ന്​ വിധിന്യായത്തിൽ പറയുന്നു. ഇതിൽ ആതിഫ്​ അമീനും സാജിദും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഷഹ്​സാദ്​ എന്ന പപ്പു കുറ്റക്കാരനെന്ന്​ കണ്ടെത്തിയിട്ടുണ്ട്​.

സംഭവം നടന്ന്​ 10 വർഷത്തിനുശേഷമാണ്​ ആരിസ്​ ഖാൻ പിടിയിലായത്​. കോൺഗ്രസ്​ നേതാവ്​ ദിഗ്​വിജയ്​ സിങ്ങും സമാജ്​ വാദി, ബഹുജൻ സമാജ്​ വാദി പാർട്ടിയും മറ്റും സംഭവത്തിൽ സംശയം പ്രകടിപ്പിക്കുകയും ജുഡീഷ്യൽ ​അന്വേഷണം ആവശ്യപ്പെടുകയും ചെയ്​തിരുന്നു. വ്യാജ ഏറ്റുമുട്ടലാണ്​ നടന്നതെന്നും സിങ്​ പിന്നീട്​ പറഞ്ഞു.

ഡൽഹി പൊലീസി​‍െൻറ പ്രത്യേക വിഭാഗത്തിലെ ഇൻസ്​പെക്​ടറായിരുന്നു മോഹൻ ചന്ദ്​ ശർമ . 2008 സെപ്​റ്റംബർ 13നു​ രാജ്യ തലസ്ഥാന നഗരിയിലെ സ്​ഫോടന പരമ്പരക്കു പിന്നാലെ ഒരാഴ്​ചക്കു ശേഷം നടന്ന ഏറ്റുമുട്ടലിലാണ്​ ശർമ കൊല്ലപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death PenaltyBatla House EncounterAriz Khan
News Summary - death penalty to convict Ariz Khan in Batla House encounter case
Next Story