
ഉത്തരാഖണ്ഡിൽ കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ കടിച്ചുവലിച്ച് നായ്കൾ; ഞെട്ടലിൽ നാട്ടുകാർ
text_fieldsഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ഭാഗീരഥി നദിക്കരയിൽ അടിഞ്ഞ മൃതദേഹങ്ങൾ സമൃദ്ധമായി ആഹരിച്ച് പട്ടികൾ വിഹരിക്കുന്ന വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പടരുന്നു. പലതും പാതി കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളായതിനാൽ കോവിഡ് ബാധിച്ച് മരിച്ചവരുടെതാണെന്നാണ് സംശയം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് പുഴയിൽ വെള്ളമുയർന്നിരുന്നു. ഇതേ തുടർന്നാണ് മൃതദേഹങ്ങൾ പുഴക്കരയിലെത്തിയത്.
സംഭവം കണ്ട് ഞെട്ടെലാഴിയാത്ത നാട്ടുകാർ ജില്ലാ ഭരണകൂടവും മുനിസിപ്പൽ കോർപറേഷനും അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
പരാതി ലഭിച്ചതായും ഇത്തരം മൃതദേഹങ്ങൾ സംസ്കരിക്കാൻ ഒരാളെ ചുമതലപ്പെടുത്തിയതായും മുനിസിപ്പാലിറ്റി പ്രസിഡന്‍റ് രമേശ് സെംവാൾ പറഞ്ഞു.
ഉത്തരാഖണ്ഡിലെ ചില ഭാഗങ്ങളിൽ അടുത്തിടെയായി മരണസംഖ്യ കൂടുതലാണെന്നും ചില മൃതദേഹങ്ങൾ പൂർണമായി ദഹിപ്പിക്കുന്നില്ലെന്ന് കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ഉത്തർ പ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ പുഴകളിൽ മൃതദേഹങ്ങൾ വ്യാപകമായി ഒഴുകി നടന്നത് വാർത്തയായിരുന്നു. ഇത് ആവർത്തിക്കാതിരിക്കാൻ ഈ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
