Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആന കൊല്ലപ്പെട്ട...

ആന കൊല്ലപ്പെട്ട സംഭവം: ദേശീയ ഹരിത ട്രൈബ്യൂണൽ ഇടപെടുന്നു

text_fields
bookmark_border
died-elephant-03-06-2020
cancel

ന്യൂ​ഡ​ൽ​ഹി: പ​ട​ക്കം​കെ​ട്ടി​യ തേ​ങ്ങ​പെ‍ാ​ട്ടി പ​രി​ക്കേ​റ്റ് മ​ണ്ണാ​ർ​ക്കാ​ട് തി​രു​വി​ഴാം​കു​ന്നി​ൽ പി​ടി​യാ​ന കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ഇ​ട​പെ​ടു​ന്നു.  ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ സ​മി​തി​യെ നി​യ​മി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ചീ​ഫ്​ ക​ൺ​സ​ർ​വേ​റ്റ​ർ നി​യ​മി​ക്കു​ന്ന ചീ​ഫ്​ ക​ൺ​സ​ർ​വേ​റ്റ​റി​ൽ കു​റ​യാ​ത്ത റാ​ങ്കു​ള്ള മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​​​െൻറ നേ​തൃ​ത്വ​ത്തി​ലാ​കും ക​മ്മി​റ്റി.

വൈ​ൽ​ഡ്​ ലൈ​ഫ്​ ക്രൈം ​ക​ൺ​ട്രോ​ൾ ബ്യൂ​റോ​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ൻ,  സൈ​ല​ൻ​റ്​​വാ​ലി​യി​ലെ വൈ​ൽ​ഡ്​ ലൈ​ഫ്​ വാ​ർ​ഡ​ൻ,  മ​ണ്ണാ​ർ​ക്കാ​ടി​െ​ല​യും പു​ന​ലൂ​രി​ലെ​യും ഡി​വി​ഷ​ന​ൽ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ​മാ​ർ, പാ​ല​ക്കാ​ട്​ ജി​ല്ല ക​ല​ക്​​ട​ർ എ​ന്നി​വ​രു​ൾ​പ്പെ​ട്ട​താ​ണ്​ ക​മ്മി​റ്റി.  

വ​ന്യ​മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​താ​ണ്​ സം​ഭ​വ​ത്തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലെ​ന്ന്​ ട്രൈ​ബ്യൂ​ണ​ൽ വ്യ​ക്ത​മാ​ക്കി. 

കേ​ര​ള സ​ർ​ക്കാ​റും വ​നം, പ​രി​സ്​​ഥി​തി മ​​ന്ത്രാ​ല​യ​വും ജൂ​ലൈ പ​ത്തി​ന​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ നോ​ട്ടീ​സ്​ അ​യ​ച്ചു. കീ​ഴ്​​ത്താ​ടി ത​ക​ർ​ന്ന്​ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ്​ വെ​ള്ളി​യാ​ർ ന​ദി​യി​ലാ​ണ്​ മേ​യ്​ 27ന്​ ​ആ​ന ചെ​രി​ഞ്ഞ​ത്.  പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ലാ​ണ്​ ആ​ന ഗ​ർ​ഭി​ണി​യാ​യി​രു​ന്നു എ​ന്ന്​ അ​റി​ഞ്ഞ​ത്.

സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​ന്​​  ഹ​ര​ജി

ന്യൂ​ഡ​ൽ​ഹി: പാ​ല​ക്കാ​ട്​ വ​ന​മേ​ഖ​ല​യി​ൽ ഗ​ർ​ഭി​ണി​യാ​യ ആ​ന കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സി.​ബി.​ഐ​യു​ടെ​യോ പ്ര​ത്യേ​ക സം​ഘ​ത്തി​​െൻറ​യോ അ​ന്വേ​ഷ​ണം ആ​​വ​ശ്യ​പ്പെ​ട്ട്​ സു​പ്രീം​കോ​ട​തി​യി​ൽ  ഹ​ര​ജി.  ആ​സൂ​ത്രി​ത​മാ​യി ആ​ന​ക​ളെ കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ന്ന റാ​ക്ക​റ്റ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി പ്ര​ഥ​മ ദൃ​ഷ്​​ട്യാ സം​ശ​യി​ക്കു​ന്നു​വെ​ന്ന്​ ഡ​ൽ​ഹി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഭി​ഭാ​ഷ​ക​ൻ അ​വാ​ദ്​ ബി​ഹാ​രി കൗ​ശി​ക്​ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantindia newsElephant Death
News Summary - death of elephant national green tribunal to interfere
Next Story