You are here

അമർനാഥ്​ തീ​ർ​ഥാ​ട​നം: ആറു മരണംകൂടി

23:40 PM
20/07/2019
ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്​​മീ​രി​ലെ പ്ര​ശ​സ്​​ത​മാ​യ അ​മ​ർ​നാ​ഥ്​ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​ന​ത്തി​നി​ടെ ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​റു​പേ​ർ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ ഇ​ത്ത​വ​ണ തീ​ർ​ഥാ​ട​നം തു​ട​ങ്ങി 19 ദി​വ​സ​ത്തി​നി​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 22 ആ​യി.

മ​രി​ച്ച​വ​രി​ൽ 18 പേ​ർ തീ​ർ​ഥാ​ട​ക​രും ര​ണ്ടു​പേ​ർ വ​ള​ൻ​റി​യ​ർ​മാ​രും ര​ണ്ടു​പേ​ർ സു​ര​ക്ഷ ജീ​വ​ന​ക്കാ​രു​മാ​ണ്. ക​ല്ലു​ക​ൾ വീ​ണും മ​റ്റും 30 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്. 3888 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള ക്ഷേ​ത്ര​ത്തി​ലും പ​രി​സ​ര​ത്തും ഒാ​ക്​​സി​ജ​​െൻറ കു​റ​വു​മൂ​ല​മു​ണ്ടാ​വു​ന്ന ഹൃ​ദ​യാ​ഘാ​ത​മാ​ണ്​ മ​ര​ണ​ങ്ങ​ൾ​ക്ക്​ പ്ര​ധാ​ന കാ​ര​ണം. ആ​ഗ​സ്​​റ്റ്​ 15 വ​രെ നീ​ളു​ന്ന തീ​ർ​ഥ​യാ​ത്ര​യി​ൽ ഇ​തു​വ​രെ ര​ണ്ട​ര ല​ക്ഷ​ത്തോ​ളം പേ​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​താ​യാ​ണ്​ ക​ണ​ക്ക്.
Loading...
COMMENTS