Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Narendra Modi
cancel
Homechevron_rightNewschevron_rightIndiachevron_rightപ്രിയ മോദീ എതിർ...

പ്രിയ മോദീ എതിർ സ്​ഥാനാർഥിക്ക്​ വേണ്ടി പ്രചാരണം നടത്തൂ... -ട്വിറ്ററിൽ ഡി.എം.കെ കാമ്പയിൻ

text_fields
bookmark_border

കന്യാകുമാരി: 'പ്രിയ പ്രധാനമന്ത്രി നരേ​ന്ദ്രമോദി, തദ്ദേശവകുപ്പ്​ മന്ത്രി എസ്​.പി. വേലുമണിക്കായി പ്രചാരണം നടത്തൂ. ഞാൻ അദ്ദേഹത്തിനെതിരെ മത്സരിക്കുന്ന ഡി.എം.കെ സ്​ഥാനാർഥിയാണ്​. അദ്ദേഹത്തെ നിങ്ങൾ പിന്തുണക്കുകയാണെങ്കിൽ എനിക്ക്​ വളരെയധികം ഉപകാരപ്രദമാകും. നന്ദി സർ'. ഡി.എം.കെ സ്​ഥാനാർഥി കാർത്തികേയ ശിവസേനാപതിയുടെ ട്വിറ്റർ പോസ്റ്റാണിത്​. പ്രധാനമ​ന്ത്രി ന​രേന്ദ്രമോദിയോട്​ എതിർ സ്​ഥാനാർഥിക്ക്​ വേണ്ടി വോട്ടുചോദിക്കാൻ അഭ്യർഥിച്ചുകൊണ്ടുള്ള ഡി.എം.കെ സ്​ഥാനാർഥികളുടെ കാമ്പയിനാണ്​ ഇപ്പോൾ ട്വിറ്ററിൽ വൈറൽ.

പ്രധാനമന്ത്രി നരേന്ദ്രമോദി എ.ഐ.എ.ഡി.എം.കെക്ക്​ വേണ്ടി വോട്ടർഭ്യർഥിച്ചാൽ ഡി.എം.കെ സ്​ഥാനാർഥികളുടെ വിജയം ഉറപ്പിക്കാമെന്നാണ്​ കാമ്പയിൻ പ്രചാരണം. ഡി.എം.കെയുടെ ഐ.ടി സെൽ കാമ്പയിന്‍റെ നേതൃത്വത്തിലാണ്​ പ്രചാരണം.

ബി.ജെ.പിയും മോദിയും പുറംനാട്ടുകാരാണെന്ന്​ വ്യക്തമാക്കിയാണ്​ ട്വീറ്റുകളുടെ ഉള്ളടക്കം. ഡി.എം.കെ പരിസ്​ഥിതി വിങ്ങിന്‍റെ സെക്രട്ടറിയായ കാർത്തികേയ ശിവസേനാപതിയാണ്​ ആദ്യം ട്വീറ്റുമായി രംഗത്തെത്തിയത്​. തുടർന്ന്​ നിരവധി സ്​ഥാനാർഥികളും നേതാക്കളും കാമ്പയിൻ ഏറ്റെടുക്കുകയായിരുന്നു.

ഡി.എം.കെ നേതാക്കളായ എസ്​.എം. രാജ, ഇ.വി. വേലു, അ​േമ്പത്​ കുമാർ, എ. മഹാരാജൻ, അനിത രാധാകൃഷ്​ണൻ, വൈ. പ്രകാശ്​ തുടങ്ങിയവർ സമാന ട്വീറ്റുമായെത്തി. ഡി.എം.കെക്ക്​ പിന്നാലെ ശ്രീപെരുമ്പത്തൂരിലെ കോൺഗ്രസ്​ സ്​ഥാനാർഥി സെൽപെരുതാഗയും പ്രധാനമന്ത്രിയെ ക്ഷണിച്ച്​ ട്വീറ്റുമായെത്തി.

തെരഞ്ഞെടുപ്പിന്​ നാലുനാൾ മാത്രം ബാക്കിനിൽക്കെ എ.ഐ.എ.ഡി.എം.കെ -ബി.ജെ.പി സഖ്യത്തെ ചൊല്ലിയാണ്​ ഡി.​എം.കെ പ്രചാരണം.






Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIADMKDMKAssembly election 2021
News Summary - Dear PM Modi campaign for my opponent DMK leaders request Campaign
Next Story