യാത്രിയോം കൃപയാ ധ്യാൻ ദീജിയെ! മുംബൈ-ബംഗളൂരു സൂപ്പർഫാസ്റ്റ് ട്രെയിൻ ഓടിത്തുടങ്ങാൻ പോകുന്നു
text_fieldsപ്രതീകാത്മക ചിത്രം
യാത്രക്കാരുടെ മൂന്ന് പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. മുംബൈക്കും ബംഗളൂരുവിനും ഇടയിൽ ഒരു പുതിയ സൂപ്പർഫാസ്റ്റ് ട്രെയിൻ സർവിസ് ആരംഭിക്കുന്നു. ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ സോഷ്യൽ മീഡിയയിൽ പങ്കിട്ട വിഡിയോയിലൂടെ റെയിൽ മന്ത്രി അശ്വിനി വൈഷ്ണവാണ് ഈ പ്രഖ്യാപനം നടത്തിയത്.ദീർഘകാലമായി കാത്തിരുന്ന ഈ നീക്കത്തെക്കുറിച്ച് സംസാരിച്ച മന്ത്രി വൈഷ്ണവ്, ബംഗളൂരു, മുംബൈ സെക്ഷനുകളിൽ ട്രെയിൻ കൈകാര്യം ചെയ്യാനുള്ള ശേഷി ഞങ്ങൾ വർധിപ്പിച്ചുവെന്നും ഈ അധിക ശേഷി ഉപയോഗിച്ച്, ഉടൻ ഒരു സൂപ്പർഫാസ്റ്റ് ട്രെയിൻ സർവിസ് ആരംഭിക്കുമെന്നും അറിയിച്ചു.
നിലവിൽ രണ്ട് പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഏക ട്രെയിനായ ഉദ്യാൻ എക്സ്‍പ്രസിന് അനുബന്ധമായി പുതിയ സർവീസ് ലക്ഷ്യമിടുന്നു. ഗുണ്ടക്കൽ, കലബുറഗി വഴി സർവീസ് നടത്തുന്ന ഉദ്യാൻ എക്‌സ്പ്രസ്, ബംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് 23 മണിക്കൂറിലധികം സമയവും വിപരീതദിശയിൽ ഏകദേശം 22 മണിക്കൂറും എടുക്കുന്നു. വേഗം കുറവാണെങ്കിലും, ട്രെയിൻ സാധാരണയായി പൂർണമായും ബുക്ക് ചെയ്യപ്പെടുന്നു, ഇത് യാത്രക്കാർക്ക് ആശ്വാസമായിരുന്നെങ്കിലും സമയം വളരെ കൂടുതലെടുക്കുമായിരുന്നു.
പുതിയ റൂട്ടിനായി വളരെക്കാലമായി വാദിക്കുന്ന എം.പി തേജസ്വി സൂര്യ പറഞ്ഞു, “മുംബൈയ്ക്കും ബെംഗളൂരുവിനുമിടയിൽ ഒരു സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ ആവശ്യകത 30 വർഷമായി നിലനിൽക്കുന്നു. 2023 ലും 2024 ലും മാത്രം 23 ലക്ഷം ആളുകൾ രണ്ട് നഗരങ്ങൾക്കിടയിൽ വിമാനമാർഗം യാത്ര ചെയ്തു. വേഗമേറിയതും സൗകര്യപ്രദവുമായ ട്രെയിൻ ആയിരക്കണക്കിന് യാത്രക്കാർക്ക് സൗകര്യപ്രദവും ആശ്വാസവുമാണ് .
പുതിയ സർവിസ് ഹുബ്ലി വഴി ഓടാനാണ് സാധ്യത. ഇതുവഴി യാത്രാ സമയം 20 മണിക്കൂറിൽ താഴെയാകുമെന്നും വൃത്തങ്ങൾ അറിയിച്ചു - നിലവിലെ യാത്രാ സമയത്തേക്കാൾ കുറവെ വരുന്നുള്ളൂ. ഔദ്യോഗിക ലോഞ്ചിങ് തീയതി അറിയിച്ചിട്ടില്ലെങ്കിലും, സ്ഥിരം യാത്രക്കാരും പൊതുജനങ്ങളും പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു, പ്രത്യേകിച്ച് രണ്ട് പ്രധാന നഗരങ്ങൾക്കിടയിലെ വർധിച്ചുവരുന്ന ആവശ്യം കണക്കിലെടുക്കുമ്പോൾ ജനങ്ങൾക്ക് വലിയൊരു ആശ്വാസമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

