Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
modi with Peacock
cancel
Homechevron_rightNewschevron_rightIndiachevron_rightപ്രിയ മോദിജി, ഇൗ...

പ്രിയ മോദിജി, ഇൗ ജന്മദിനത്തിലെങ്കിലും നേര്​ പറയൂ... (വിഡിയോ)

text_fields
bookmark_border

പ്രധാനമന്ത്രി നരേന്ദ്ര മോദി​യുടെ പിറന്നാൾ ദിനമാണ്​.​ ബി.ജെ.പി പ്രവർത്തകർ നാടാകെ കൊണ്ടാടുന്ന ദിവസം. ഇത്തവണ കോവിഡ്​ കാരണം ആഘോഷങ്ങൾക്ക്​ മാറ്റുകുറയുമെങ്കിലും പ്രവർത്തകർക്കും ഭക്​തർക്കും ഇൗ ദിവസം ആഘോഷിക്കാതെ ഇരിപ്പുറക്കില്ല.

സാധാരണ പിറന്നാൾ ദിനങ്ങളിൽ എല്ലാവരും നല്ലതുമാത്രം പറഞ്ഞ്​ ആശംസകൾ നേർന്ന്​ സ്​നേഹവും സന്തോഷവും പങ്കിടും. എന്നാൽ ഇത്തവണത്തെ കുറച്ച്​ വ്യത്യസ്​തമാക്കാം. ചിലത്​ ചിന്തിക്കാനും മനസിലാക്കാനും കൂടി ഉള്ളതാക​െട്ട ഇത്തവണത്തെ മോദിയുടെ പിറന്നാൾ ദിനം.

സമീപകാലത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയും GDPയുടെ തകര്‍ച്ചയും ഒക്കെയായി നമ്മൾ ഇഴഞ്ഞ്​ നീങ്ങിക്കൊണ്ടിരിക്കുകയാണ്​. പക്ഷേ നമ്മുടെ പ്രധാനമന്ത്രി ഇപ്പോഴും മനംമയക്കുന്ന വാഗ്​ദാന നുണകളുടെ പിന്നാലെയാണ്​. ഇന്ത്യൻ സമ്പദ്​ വ്യവസ്​ഥയുടെ വളർച്ച, ലോകം ഉറ്റുനോക്കുന്ന കോവിഡ്​ പ്രതിരോധം, പാവങ്ങൾക്കുവേണ്ടിയുള്ള സ്​പെഷൽ പാക്കേജ്​​... എണ്ണിയാൽ തീരില്ല അതൊന്നും. കഴിഞ്ഞ വർഷത്തോടെ നമ്മുടെ സമ്പദ്​ വ്യവസ്​ഥ ഏകദേശം നടുവൊടിഞ്ഞ അവസ്​ഥയിലായിട്ടുണ്ട്​. പക്ഷേ വീരവാദങ്ങൾക്കുമാത്രം ഒരു കുറവുമില്ല. ഇത്തവണ നമ്മൾ മോദിജിയുടെ സ്വപ്​ന വാഗ്​ദാനങ്ങളുടെ നേരറിയാനുള്ള ശ്രമമാണ്​. എണ്ണിത്തുടങ്ങാം...

കുറച്ച്​ ക്ഷീണമുണ്ടെങ്കിലും ജി.ഡി.പിയിൽ നമ്മൾ യു.എസിനേക്കാൾ മുന്നിലാണെന്നാണ്​ കേന്ദ്രസർക്കാരും ബി.ജെ.പിയും പറയുന്നത്​. ആണോ?​

കേൾക്കാൻ നല്ല രസമുണ്ട്​. എന്താണ്​ ജി.ഡി.പി​? ഒരു രാജ്യത്ത്​ ഒരു വർഷം ഉൽപ്പാദിപ്പിക്കുന്ന അന്തിമ ചരക്ക്​ സേവനങ്ങളുടെ ആകെ വിപണിമൂല്യമാണ്​ ജി.ഡി.പി. 2020-21 സാമ്പത്തിക വർഷത്തി​ൽ രാജ്യം 40 വർഷത്തിനിടെ നേരിട്ട ഏറ്റവും വലിയ തകർച്ചയാണ്​ ഉണ്ടായത്​​. എന്നാൽ , യു.എസും കാനഡയുമൊന്നും നേരിടുന്ന പ്രതിസന്ധിയുടെ അത്ര രൂക്ഷമല്ല ഇന്ത്യയുടെ സാമ്പത്തിക തകർച്ചയെന്നും ഏറ്റവും അധികം തകർച്ച​ നേരിടുന്ന രാജ്യങ്ങൾ യു.എസും ബ്രിട്ടനു​ം ജപ്പാനുമെല്ലാം ആണെന്നുമാണ് മോദിയും കൂട്ടരും പറയുന്നത്​​. പിൻബലത്തിനായി ചില കണക്കുകളും ബി.ജെ.പി വൃത്തങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്​. ആ കണക്കുകൾ ഇങ്ങനെയാണ്​. കാനഡയിൽ മൈനസ്​ 38.7 ശതമാനം ജി.ഡി.പി ഇടിവ്​, യു.എസിൽ മൈനസ്​ 32.9, ജപ്പാൻ മൈനസ്​ 27.8, ഇന്ത്യ മൈനസ്​ 23.9, യു.കെ മൈനസ്​ 20.4. വേറെയും വന്നു കുറേ ഗ്രാഫുകൾ.


എന്നാൽ ഇതാണോ യഥാർഥ കണക്ക്​, അല്ല. ഇവർ ഉന്നയിക്കുന്ന വാദത്തി​െൻറ യഥാർഥ വസ്​തുത മനസിലാകണമെങ്കിൽ യു.എസിൻെറയും ഇന്ത്യയുടെയുമെല്ലാം ജി.ഡി.പി കണക്കുകൂട്ടലി​െൻറ വ്യത്യാസത്തിലേക്കും പോകണം.

അമേരിക്കയുടെ ജി.ഡി.പി കണക്കുകൂട്ടുന്നതെങ്ങനെയെന്നു നോക്കാം. ഒരു സാമ്പത്തിക വർഷത്തിലെ മൂന്നുമാസമുള്ള ഒരു പാദത്തിലെ ജി.ഡി.പി കണക്കുകൂട്ടിയ ശേഷം തൊട്ടുമുമ്പത്തെ പാദവുമായി താരതമ്യം ചെയ്യും. ശേഷം അത്​ ഒരു വർഷത്തെ കണക്കാക്കി മാറ്റും. അത്തരത്തിൽ നോക്കു​േമ്പാൾ യു.എസി​െൻറ ജി.ഡി.പിയിൽ 32.9 ശതമാനം ഇടിവ്​ കാണാനാകും. എന്നാൽ ഇയർ ടു ഇയർ അടിസ്​ഥാനത്തിലാണ്​ ഇന്ത്യയുടെ കണക്കുകൂട്ടൽ. 2020-21 സാമ്പത്തിക വർഷത്തിലെ ആദ്യ പാദമായ​ ഏപ്രിൽ മുതൽ ജൂ​ൺ വരെയുള്ളത്​ താരതമ്യം ചെയ്യുക 2019-20 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കണക്കുകളുമായാണ്​. അത്തരത്തിൽ കൂട്ടു​േമ്പാൾ ഇന്ത്യക്ക്​ 23. 9 ശതമാനം ഇടിവ്​ മാത്രമേ കാണാനാകൂ. എന്നാൽ ഇന്ത്യയെപ്പോലെ അമേരിക്കയുടെ ജി.ഡി.പി കണക്കൂട്ടിയാൽ അവരുടെ ഇടിവ്​ വെറും 9.1 ശതമാനം മാത്രമാകും. ഇത്​ പറയുന്നത്​ ഐ.എം.എഫ്​ ചീഫ്​ ഇക്കണോമിസ്​റ്റ്​ ഗീത ഗോപിനാഥ്​ ത​ന്നെയാണ്. ജി 20 രാജ്യങ്ങളിൽ ഏറ്റവും അധികം തകർച്ച നേരിടുന്നത്​ ഇന്ത്യയാണെന്നും അവർ വ്യക്​തമാക്കുന്നുണ്ട്​. ആ കണക്കിൽ ഇന്ത്യയുടെ ഇടിവ്​ 25.6 ശതമാനമാകും. യു.എസി​​േൻറത്​ 9.1 ഉം.

യു.എസിനെയും ബ്രിട്ടനെയുമൊക്കെ തകർത്തത്​ കോവിഡ്​ പ്രതിസന്ധിയും ലോക്​ഡൗണുമൊക്കെയാണ്​. പക്ഷേ ഇന്ത്യയെ തകർത്തത്​ ഈ ലോക്​ഡൗൺ മാത്രമാണോ. അതറിയാൻ കുറച്ച പഴയ കണക്കുകൾ നോക്കേണ്ടി വരും. നോട്ടുനിരോധനത്തിൽ തുടങ്ങി, ജി.എസ്​.ടി, സ്വകാര്യവൽക്കരണം, തൊഴിലില്ലായ്​മ അങ്ങനെ രാജ്യം നേരിടുന്ന പ്രതിസന്ധികളൊക്കെ മുന്നിൽ വരിവരിയായി നിൽക്കും, അന്ന്​ ബാങ്കുകൾക്ക്​ മുന്നിൽ നമ്മൾ വരിനിന്നില്ലേ, അതുപോലെ...

50 ദിവസംകൊണ്ട്​ എല്ലാം ശരിയാക്കിത്തരാം എന്ന്​ പറഞ്ഞിരുന്നു

''നിങ്ങൾ എനിക്ക് 50 ദിവസം തരൂ. എ​െൻറ തീരുമാനം തെറ്റാണെങ്കില്‍ നിങ്ങള്‍ക്കെന്നെ തൂക്കിലേറ്റാം''

നോട്ടു നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ നെട്ടോട്ടമോടു​േമ്പാൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണ്​ ഇത്. നോട്ട്​ നിരോധിക്കുന്നതോടെ കള്ളപ്പണം ഇല്ലാതാകുമെന്നും, തീവ്രവാദ ആക്രമണങ്ങള്‍ കുറയുമെന്നുമായിരുന്നു 2016 നവംബറിലെ ആ പ്രഖ്യാപനം.


കള്ളപ്പണം പിടിച്ചോ? എവിടെ... നോട്ട്​ നിരോധനത്തെ തുടർന്ന്​ അസാധുവായ 99 ശതമാനം നോട്ടുകളും റിസർവ്​ ബാങ്കിൽ തിരിച്ചെത്തിയതായി റിപ്പോർട്ട്​ പുറത്തുവന്നു.

ഇനി തീവ്രവാദത്തി​െൻറ കാര്യം. ആഗോള ടെററിസ്​റ്റ്​ ഡാറ്റാബേസ് അനുസരിച്ച് നോട്ടുനിരോധനത്തി​െൻറ മുമ്പത്തെ വര്‍ഷം അതായത്​ 2015ല്‍ ഇന്ത്യയില്‍ തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 387 പേർ. നോട്ട് നിരോധിച്ച ശേഷം 2016ല്‍ ഇത്​ 467 പേരായി. 2017ല്‍ 465. എസ്എ.ടി.പി റിപ്പോര്‍ട്ട്​ അനുസരിച്ച് 2018ല്‍ കശ്മീരില്‍ മാത്രം കൊല്ലപ്പെട്ടത് 451 പേർ. ഈ കാലയളവില്‍ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊല്ലപ്പെട്ടത്​ 72 പേര്‍. എന്താണ്​ കുറയുമെന്ന്​ പറഞ്ഞത്​?

കോടിക്കണക്കിന്​ ജനങ്ങള്‍ക്ക് ഉപജീവനമാര്‍ഗം ഇല്ലാതായി. 15 ലക്ഷത്തിലധികം പേര്‍ക്ക് തൊഴിൽ നഷ്​ടപ്പെട്ടു. അസംഘടിതമേഖലയിലെ ചെറുകിട വ്യവസായങ്ങള്‍ അടച്ചുപൂട്ടി. ബാങ്കുകൾക്കുമുമ്പിൽ ക്യൂ നിന്ന്​ നൂറുകണക്കിനുപേർ മരിച്ചുവീണു. വേറെ ഒന്നുമുണ്ടായില്ല... ഇവിടെ മുതൽ തുടങ്ങുന്നു സാമ്പത്തികരംഗത്തി​െൻറ കൂപ്പുകുത്തൽ.


പിന്നെ ജി.എസ്​.ടി വന്നു, എല്ലാം ലളിതമാക്കാൻ എന്ന 'പേരിൽ'

ജി.എസ്​.ടി നല്ലതാണ്​, അത്​ വേണ്ട വിധത്തിൽ നടപ്പാക്കിയാൽ. പക്ഷേ ലളിതവും സു​താര്യവുമായ നികുതി സംവിധാനമെന്ന നിലയിൽ രാജ്യത്ത്​ യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ നടപ്പാക്കിയ ഏകീകൃത ചരക്ക്​ സേവന നികുതി നാലുവർഷം കഴിയു​േമ്പാഴും ഉയർത്തികൊണ്ടവന്ന ലക്ഷ്യങ്ങ​ൾ സാക്ഷാത്​കരിക്കാൻ കഴിയാതെ അന്തംവിട്ട്​ നിൽക്കുകയാണ്​. വളരെ പ്രതീക്ഷയോടെ ബിസിനസുകാരും സാധാരണക്കാരും ഉറ്റുനോക്കിയ ജി.എസ്​.ടി നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ ഇപ്പോഴും പിന്നോട്ടു​േപാകുന്നു. ഓരോ ഘട്ടത്തിലും വിവിധ തരത്തിലുളള ഉത്തരവുകളിറക്കി 'ലളിതം സുന്ദരം' എന്നത്​ കൂടുതൽ സങ്കീർണമാക്കി. ജി.എസ്​.ടി നെറ്റ്​വർക്കിലെ പ്രശ്​നങ്ങൾ ഇനിയും കാര്യക്ഷമമായി പ്രവർത്തിച്ച്​​ തുടങ്ങിയില്ലെന്നതാണ്​ വാസ്​തവം. ഇൻപുട്ട്​ ടാക്​സ്​ ക്രഡിറ്റി​െൻറ കൈമാറ്റം സുഗമമായി നടക്കുന്നില്ല. പരാതിയോ ആശങ്കകളോ ഉയരു​േമ്പാൾ നികുതിദായകർക്ക്​ ആരെ സമീപിക്കണമെന്നുപോലും വ്യക്തമല്ല. കേന്ദ്രസർക്കാരി​െൻറ അനിയന്ത്രിത കൈകടത്തലുകൾ വേറെയും.

കൊറോണയെ തോൽപ്പിക്കാൻ ചോദിച്ച 21 ദിവസം

'മഹാഭാരത യുദ്ധം ജയിച്ചത്​ 18 ദിവസം കൊണ്ടാണ്​. കൊറോണക്കെതിരായ യുദ്ധം ജയിക്കാൻ 21 ദിവസം എടുക്കും.' 2020 മാർച്ച് 24ന്​ പ്രധാനമന്ത്രി ഒരു ജനതക്കുമുമ്പിൽ വെച്ച വാഗ്ദാനമായിരുന്നു അത്​. അങ്ങനെ ജനജീവിതവും ഇന്ത്യയുടെ സമ്പദ്​ഘടനയും നിശ്ചലമായി.


കൊറോണയെ എങ്ങനെ പ്രതിരോധിക്കാം എന്നതിന്​ മാർഗം തേടുന്നതിനുപകരം പാത്രം കൊട്ടാൻ ആഹ്വാനം ചെയ്യുകയാണ്​ പ്രധാനമന്ത്രി ചെയ്​തത്​. 21 ദിവസം പിന്നീട്​ മാസങ്ങള്‍ക്ക് വഴിമാറി. പ്രധാനമന്ത്രിയുടെ വാക്ക് പാഴായെന്ന്​ മാത്രമല്ല ലോകരാജ്യങ്ങളില്‍ വൈറസ് വ്യാപനത്തിൽ ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചുകൊണ്ടിരിക്കുകയാണ്​ ഇപ്പോൾ. പക്ഷേ ഇപ്പോഴും പ്രധാനമന്ത്രി പറയുന്നത്​ കോവിഡിനെതിരായ നമ്മുടെ പ്രവർത്തനങ്ങൾ ലോകം ഉറ്റുനോക്കിക്കൊണിരിക്കുകയാണ്​ എന്നാണ്​. കോവിഡ്​ പ്രതിരോധത്തിൽ മറ്റു രാജ്യങ്ങളേക്കാൾ നമ്മൾ ഒരുപാട്​ മുന്നിലാണെന്നാണ്​ അവകാശവാദവും. ഇൗ പോക്ക്​ പോയാൽ വൈകാതെ ഒന്നാം സ്​ഥാനത്തെത്തും.

ആത്മനിർഭർ ഭാരത്​ ഉണ്ടല്ലോ, ഇനി പേടിക്കണ്ട കാര്യമില്ല

കോവിഡി​െൻറ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങളെല്ലാം തങ്ങളുടെ സമ്പദ്​ വ്യവസ്​ഥയെ കരകയറ്റുന്നതിനായി സാ​മ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയും പ്രഖ്യാപിച്ചു 20 ലക്ഷം കോടിയുടെ ആത്മനിർഭർ ഭാരത്​ പാക്കേജ്​. ധനമന്ത്രി നിർമല സീതാരാമൻ അത്​ വിശദീകരിക്കുകയും ചെയ്​തു. ജി.ഡി.പിയുടെ 10 ശതമാനം വരുന്ന പാക്കേജ്​ എന്ന അവകാശം വാദം പാക്കേജ്​ അവതരിപ്പിച്ചപ്പോൾ തന്നെ സാമ്പത്തിക വിദഗ്​ധർ പൊളിച്ചുകൈയിൽ കൊടുത്തു. 20ലക്ഷം കോടി എന്ന പ്രഖ്യാപനത്തിൽ പലതും മുൻ പദ്ധതികളായിരുന്നു. ഇതിൽ തൊഴിൽ ശക്തിയുടെ 90 ശതമാനം വരുന്ന അസംഘടിത മേഖലയിലെ പട്ടിണി പാവങ്ങളെ ​കൈ​യൊഴിഞ്ഞു. കേന്ദ്രത്തി​െൻറ സർക്കസ്​ കളിയിൽ ഭക്​തരെല്ലാം ഹാപ്പിയായി. പക്ഷേ പാവങ്ങൾ നടുവുംകുത്തി വീണു.


ഖനികളും പ്രതിരോധവും വൈദ്യുതിയും ടൂറിസവും ആരോഗ്യമേഖലയും വ്യോമയാനവും ശൂന്യാകാശ പര്യവേഷണവും എല്ലാം സ്വകാര്യ (വിദേശ)മേഖലക്ക്​ അടിയറവെച്ചു. കോവിഡി​െൻറ മറവിൽ സർക്കാർ പ്രഖ്യാപിച്ച പാക്കേജിൽ രാജ്യത്തെ പാവങ്ങൾക്ക്​ നൽകിയതാക​ട്ടെ അഞ്ചുകിലോ ധാന്യവും ഒരു കിലോ കടലയുംമാത്രം.

ലോക്​ഡൗണിൽ നടന്നുതീർന്ന വഴിയിൽ ഈയാംപാറ്റക​െളപ്പോലെ തളർന്നുവീണ കുടിയേറ്റ തൊഴിലാളികൾ അനുഭവിച്ച യാതന ആരും മറന്നുകാണില്ല. ഒൗറംഗബാദിലെ തീവണ്ടിപ്പാളത്തിൽ ചിതറിക്കിടന്ന ചപ്പാത്തിയുടെയും ഒരുകെട്ട്​ പഴംതുണിയുടെയും മനുഷ്യ ശരീരങ്ങളുടെയും മുകളിൽ ചവിട്ട്​ നിന്നാണ്​ മോദി ആത്മനിർഭർ ഭാരത്​ അവതരിപ്പിച്ചത്​. എന്നിട്ട്​ അത്​ മുഴുവൻ നൽകിയത്​ കോർപറേറ്റുകൾക്കും.


വിറ്റുതുലക്കാൻ ഇനിയെന്ത്​ എന്നുമാത്രമാണ്​ കേന്ദ്രസർക്കാറി​െൻറ നോട്ടം. രാജ്യത്തെ 93 ശതമാനം തൊഴിലാളികളും ജോലിചെയ്യുന്ന അസംഘടിത മേഖലയില്‍ ക്രയവിക്രയത്തിനുപയോഗിച്ചിരുന്ന കറന്‍സിയുടെ 86 ശതമാനവും ഒരൊറ്റ സര്‍ജ്ജിക്കല്‍ സ്ട്രൈക്കില്‍ തകിടം മറിഞ്ഞുപോയത്​ നമ്മളെല്ലാവരും കണ്ടതാണ്​. ഇൗ നേതൃത്വത്തി​െൻറ കൈയിൽ എത്രകാലം നമ്മുടെ സമ്പദ്​ വ്യവസ്​ഥക്ക്​ പിടിച്ചുനിൽക്കാനാവും എന്ന്​ കണ്ടുതന്നെ അറിയണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiPrime ministerHappy Birthday PM Modi
Next Story