ബാലാകോട്ട്; പ്രധാനമന്ത്രിക്ക് മുമ്പിൽ തകിടം മറിഞ്ഞ് ഉദ്ധവ് താക്കറെ
text_fieldsമുംബൈ: സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കും എന്ന ചൊല്ലുപോലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശിവസേന അധ്യക് ഷൻ ഉദ്ധവ് താക്കറെയും തമ്മിലെ കൂടിക്കാഴ്ച. രണ്ടു വർഷത്തിനുശേഷം ആദ്യമായി വേദി പങ്കിടുകയായിരുന്നു ഇരുവരും. ചെ ാവ്വാഴ്ച ലാത്തൂരിലെ ബി.ജെ.പി-സേന സഖ്യ തെരഞ്ഞെടുപ്പ് റാലിയായിരുന്നു വേദി.
ഇതുവരെ പുൽവാമ, ബാലാകോട്ട് വിഷയങ്ങളിൽ രൂക്ഷമായി വിമർശിക്കുകയും പ്രധാനമന്ത്രിയെ സംശയമുനയിൽ നിർത്തുകയും ചെയ്ത ഉദ്ധവ്, ലാത്തൂരിലെ വേദിയിൽ ഇനി ഒരു ആക്രമണത്തിന് വക നൽകാത്തവിധം പാകിസ്താനെ തകർക്കാൻ പ്രധാനമന്ത്രി ’മോദിജി’യോട് അഭ്യർഥിക്കുന്നതായിരുന്നു കാഴ്ച. ബി.ജെപിയുടെ സങ്കൽപ് പത്രമാണ് തങ്ങളുടെ സഖ്യത്തിെൻറ മുഖ്യ കാരണമെന്നും ഉദ്ധവ് പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ന്യായ് പദ്ധതിയെ പരിഹസിക്കാനും ഉദ്ധവ് മറന്നില്ല. ദാരിദ്ര്യ നിർമാർജന മുദ്രാവാക്യം കൊണ്ടുവന്നത് നിങ്ങളുടെ മുത്തശ്ശിയാണെന്നും അതുകൊണ്ട് പാവങ്ങളുടെയല്ല നിങ്ങളുടെ ദാരിദ്ര്യമാണ് മാറിയതെന്നും പറഞ്ഞായിരുന്നു പരിഹാസം. 2016 ഡിസംബറിലാണ് ഉദ്ധവും മോദിയും അവസാനമായി വേദി പങ്കിട്ടത്.
അധികാരത്തിൽ പങ്കാളിയാണെങ്കിലും സേനയെ മോദി അകറ്റിനിർത്തുകയും തുടർന്ന് സേന മോദിക്കും ബി.ജെ.പിക്കും എതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്നതുമായിരുന്നു ശേഷമുള്ള ചിത്രം. തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം പ്രതികൂലമാകുമെന്ന് കണ്ട് ഇൗയിടെയാണ് സേനയുമായി ബി.ജെ.പി വീണ്ടും സൗഹൃദത്തിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
