Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇൻഡോറിലെ ലാബിൽ 50...

ഇൻഡോറിലെ ലാബിൽ 50 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള മയക്കുമരുന്ന്​

text_fields
bookmark_border
ഇൻഡോറിലെ ലാബിൽ 50 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള മയക്കുമരുന്ന്​
cancel

ന്യൂഡൽഹി: ഇൻഡോറിൽ അനധികൃത ലബോറട്ടറിയിൽ നിന്ന്​ മാരകമായ മനുഷ്യനിർമിത മയക്കുമരുന്നുകൾ പിടിച്ചെടുത്തു. ഫ​​െൻറനിൽ എന്ന മയക്കു മരുന്നാണ്​ അനധികൃതമായി പ്രവർത്തിച്ചിരുന്ന ലാബിൽ നിന്ന്​ പിടിച്ചെടുത്തത്​. ഒമ്പതു കിലോഗ്രാം മയക്കുമരുന്നാണ്​ ലാബിൽ നിർമിച്ചതായി കണ്ടെത്തിയത്​. 40 മുതൽ 50 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ളതാണ്​ പിടിച്ചെടുത്ത മയക്കുമരുന്ന്​. ഒരാളെ കൊല്ലാൻ രണ്ടു മില്ലിഗ്രാം ഫ​​െൻറനിൽ മതിയെന്നാണ്​ വിദഗ്​ധരുടെ അഭിപ്രായം.

റവന്യൂ ഇൻറലിജൻസ്​ ഡയറക്​ടറേറ്റ്​ നടത്തിയ പരിശോധനയിലാണ്​ മയക്കുമരുന്ന്​​ പിടിച്ചെടുത്തത്​. ഡി.ആർ.​െഎ​െക്കാപ്പം ഡിഫൻസ്​ റിസർച്ച്​ ആൻറ്​ ഡവലപ്പ്​മ​​െൻറ്​ എസ്​റ്റാബ്ലിഷ്​മ​​െൻറിലെ ശാസ്​ത്രജ്​ഞരും ചേർന്നാണ്​ ലാബിൽ പരിശോധന നടത്തിയത്​. രാസായുധ ആക്രമണങ്ങൾക്കും മറ്റും ഉപയോഗിച്ചാൽ നിരവധി പേരെ കൊന്നൊടുക്കാൻ സാധിക്കുന്ന മരുന്നാണിതെന്ന്​ അധികൃതർ പറഞ്ഞു.

കടുത്ത വേദന അനുഭവിക്കുന്ന രോഗികൾക്കും അനസ്​തേഷ്യക്കുമെല്ലാം വളരെ കുറഞ്ഞ അളവിൽ ഫ​​െൻറനിൽ ഉപയോഗിക്കുന്നുണ്ട്​. എന്നാൽ ഇതി​​​െൻറ നിർമാണവും ഉപയോഗവും നിയന്ത്രിച്ചതാണ്​.

പ്രാദേശിക ബിസിനസുകാരനാണ്​ ല​േബാറട്ടറി നടത്തുന്നത്​. രസതന്ത്രത്തിൽ പി.എച്ച്​.ഡിക്കാരനാണ്​ ഇയാൾ. സംഭവവുമായി ബന്ധപ്പെട്ട്​ ഇയാളെയും മെക്​സിക്കൻ സ്വദേശിയേയും അറസ്​റ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsLethal Drug SeizedFentanyl
News Summary - Deadly Chemical Seized From Indore Lab - India News
Next Story