
മേയിൽ മരിച്ച വയോധികൻ ഈ മാസം കോവിഡ് വാക്സിൻ സ്വീകരിച്ചതായി മെസേജ്; അന്വേഷണം
text_fieldsരാജ്ഗഡ്: മധ്യപ്രദേശിൽ മേയ് മാസത്തിൽ മരിച്ച വയോധികൻ ഡിസംബറിൽ കോവിഡ് പ്രതിേരാധ വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ്. രാജ്ഗഡ് ജില്ലയിലെ ബയോര ടൗൺ നിവാസിയായിരുന്ന 78കാരൻ പുരുേഷാത്തം ശാക്യവാറിന്റെ പേരിലാണ് കഴിഞ്ഞദിവസം കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചെന്ന സന്ദേശം വന്നത്.
പുരുഷോത്തം കഴിഞ്ഞ മേയ് മാസത്തിൽ മരിച്ചിരുന്നു. ഡിസംബർ മൂന്നിനാണ് മകന്റെ മൊബൈൽ ഫോണിലേക്ക് സന്ദേശം ലഭിച്ചത്. കമ്പ്യൂട്ടറിലെ പിഴവാണ് ഇതിന് കാരണമെന്ന് അധികൃതർ പറഞ്ഞു.
ഡിസംബർ മൂന്നിന് ഫൂൽ സിങ് ശാക്യവാറിന്റെ ഫോണിലേക്ക് സന്ദേശം എത്തുകയായിരുന്നു. പുരോഷോത്തം രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചുവെന്നും കോവിഡ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാമെന്നും ഇതിൽ പറയുന്നു. ഏപ്രിൽ 28ന് പുരുഷോത്തം ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിരുന്നു. എന്നാൽ മേയ് 24ന് ചികിത്സക്കിടെ ഇൻഡോറിൽ അദ്ദേഹം മരിച്ചു.
സന്ദേശം ലഭിച്ചതോടെ ഫൂൽ സിങ് ജില്ല അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജില്ല വാക്സിനേഷൻ ഓഫിസർ ഡോ. പി.എൽ. ബഗോറിയ പറഞ്ഞു. തെറ്റായ മൊബൈൽ നമ്പറും വിലാസവും ഉപയോഗിച്ച് മറ്റാരെങ്കിലും വാക്സിൻ സ്വീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ബ്ലോക്ക് മെഡിക്കൽ ഓഫിസർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
