ജയ്പൂർ: രാജസ്ഥാനിൽ ഒരു വിവാഹ ചടങ്ങിൽ മോര് കുടിച്ച് വധു വരനടക്കം 16 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. മോരിൽ നിന്ന് ചത്ത പല്ലിയെ കണ്ടെത്തിയതായി പഹാരി പൊലീസ് അറിയിച്ചു.
ഭരത്പൂരിൽ മെയ് 22നാണ് സംഭവം. വിവാഹത്തിന് ശേഷം വധു വരനെ യാത്രയാക്കുന്നതിന് മുമ്പ് നൽകിയ മോര് കഴിച്ചവരെ അസ്വാസ്ത്യങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് മോരിൽ നിന്നും പല്ലിയെ കണ്ടെത്തി.
എല്ലാവരെയും ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരുടെയും നില ഗുരുതരമല്ലെന്നും പ്രദേശത്തെ ഹെൽത്ത് ഓഫീസർ മായങ്ക് ശർമ്മ പറഞ്ഞു. ഭക്ഷ്യ വിഷബാധയേറ്റവരുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ഇവരെ ഡിസ്ചാർജ് ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.