Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡി.സി.സി...

ഡി.സി.സി ചുരുക്കപ്പട്ടികയായി; ഇനി ഹൈകമാൻഡ്​ ചുരുക്കും

text_fields
bookmark_border
ഡി.സി.സി ചുരുക്കപ്പട്ടികയായി; ഇനി ഹൈകമാൻഡ്​ ചുരുക്കും
cancel
camera_alt

ഡി.സി.സി പ്രസിഡൻറുമാരുടെ ചുരുക്കപ്പട്ടിക രാഹുൽ ഗാന്ധിക്ക്​ കൈമാറിയ ശേഷം ​െക.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ,

പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ, വർക്കിങ്​ പ്രസിഡൻറുമാരായ കൊടിക്കുന്നിൽ സുരേഷ്​, പി.ടി. തോമസ്​, ടി. സിദ്ദീഖ്​ എന്നിവർ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ ഡി.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക കോ​ൺ​ഗ്ര​സ്​ ഹൈ​ക​മാ​ൻ​ഡി​ന്​ മു​ന്നി​ൽ. ഗ്രൂ​പ്​​ സ​മ്മ​ർ​ദ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യാ​തെ, ഓ​രോ ജി​ല്ല​ക്കും ഒ​ന്നി​ല​ധി​കം പേ​രു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യാ​ണ്​ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം രാ​ഹു​ൽ ഗാ​ന്ധി​ക്ക്​ കൈ​മാ​റി​യ​ത്.

ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ്​ ചെ​ന്നി​ത്ത​ല, എ.​കെ. ആ​ൻ​റ​ണി, കെ.​സി. വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷം പാ​ർ​ട്ടി നേ​തൃ​ത്വം പ​ട്ടി​ക പു​റ​ത്തി​റ​ക്കും. തി​ങ്ക​ളാ​ഴ്​​ച വ​യ​നാ​ട്​ സ​ന്ദ​ർ​ശ​ന​ത്തി​ന്​ രാ​ഹു​ൽ ഗാ​ന്ധി എ​ത്തു​േ​മ്പാ​ൾ കൂ​ടു​ത​ൽ ച​ർ​ച്ച ന​ട​ക്കും. ഡി.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​രു​ടെ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച്​ ര​ണ്ടാ​ഴ്​​ച​ക്കു​ശേ​ഷം കെ.​പി.​സി.​സി അം​ഗ​ങ്ങ​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക നേ​തൃ​ത്വ​ത്തി​ന്​ ന​ൽ​കാ​നാ​ണ്​ ധാ​ര​ണ. പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ, കെ.​പി.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റു​മാ​രാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, പി.​ടി. തോ​മ​സ്, ടി. ​സി​ദ്ദീ​ഖ്​ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ പ​ട്ടി​ക ന​ൽ​കി​യ​ത്. കേ​ര​ള​ത്തി​െൻറ ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ്​ അ​ൻ​വ​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഉ​മ്മ​ൻ ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും അ​ന്തി​മ ച​ർ​ച്ച​ക​ൾ​ക്ക്​ ഡ​ൽ​ഹി​യി​ലെ​ത്തു​മെ​ന്നാ​ണ്​ സൂ​ച​ന. സു​ധാ​ക​ര​നും സം​ഘ​വും ന​ൽ​കി​യ ലി​സ്​​റ്റി​നോ​ട്​ ഇ​രു​വ​ർ​ക്കും പൂ​ർ​ണ യോ​ജി​പ്പി​ല്ല. ഡി.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യ​തി​ന്​ ഗ്രൂ​പ്​​ മാ​ന​ദ​ണ്ഡ​മ​ല്ലെ​ന്നും, ഗ്രൂ​പ്​​ പ​ഴ​ങ്ക​ഥ​യാ​ണെ​ന്നും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ​ കെ. ​സു​ധാ​ക​ര​ൻ വി​ശ​ദീ​ക​രി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി, ചെ​ന്നി​ത്ത​ല എ​ന്നി​വ​രെ ഡ​ൽ​ഹി​ക്ക്​ വി​ളി​ക്ക​ണ​മോ എ​ന്ന കാ​ര്യം ഹൈ​ക​മാ​ൻ​ഡാ​ണ്​ തീ​രു​മാ​നി​ക്കു​ക​യെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DCCHighcommand
News Summary - DCC shortlisted; Now the highcommand will be shortened
Next Story