Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വാക്​സിൻ...

കോവിഡ്​ വാക്​സിൻ പരീക്ഷണത്തിന്​ വിധേയനായ ഹരിയാന മന്ത്രിക്ക്​ കോവിഡ്​

text_fields
bookmark_border
കോവിഡ്​ വാക്​സിൻ പരീക്ഷണത്തിന്​ വിധേയനായ ഹരിയാന മന്ത്രിക്ക്​ കോവിഡ്​
cancel

ചണ്ഡിഗഡ്​: കോവി‍ഡ് വാക്സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യ മന്ത്രിക്ക് കോവിഡ് സ്​ഥിരീകരിച്ചു. ഭാരത്​ ബയോടെക്​ വികസിപ്പിച്ച കോവി‍ഡ് വാക്സിനായ 'കോവാക്സിൻ' സ്വീകരിച്ച് ദിവസങ്ങൾക്കകമാണ് അനിൽ വിജിന് രോ​ഗം സ്ഥിരീകരിച്ചത്. മന്ത്രി ട്വിറ്ററിലൂടെ രോഗവിവരം അറിയിച്ചത്.

അംബാല ക​േൻറാൺമെൻറ്​ ആശുപത്രിയിൽ ചികിത്സയിലാണ്​ മന്ത്രിയിപ്പോൾ. താനുമായി അടുത്ത സമ്പർക്കം പുലർത്തിയ വ്യക്തികൾ കോവിഡ്​ പരിശോധനക്ക്​ വിധേയരാകണമെന്ന്​ മന്ത്രി അഭ്യർഥിച്ചു. നവംബർ 20നായിരുന്നു മന്ത്രി വാക്​സിൻ സ്വീകരിച്ചത്​.

വാക്​സിൻ പരീക്ഷണത്തിൻെറ മൂന്നാം ഘട്ടത്തിൻെറ ഭാഗമായാണ്​ മന്ത്രി വാക്​സിൻ സ്വീകരിച്ചത്​. ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ചും (ഐ.സി.എം.ആർ) ഭാരത്​ ബയോടെകും സംയുക്തമായാണ്​ കോവാക്​സിൻ വികസിപ്പിക്കുന്നത്​.

നേരത്തെ വാക്​സിൻ പരീക്ഷണത്തിൻെറ ആദ്യ രണ്ട്​ ഘട്ടങ്ങൾ വിജയകരമായി പുർത്തിയാക്കിയതായി നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haryana Ministeranil vijCovaxine
News Summary - Days after getting vaccine, Haryana Health Minister Anil Vij test Covid positive
Next Story