Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറെക്കോഡിട്ട ദിവസം...

റെക്കോഡിട്ട ദിവസം മധ്യപ്രദേശിൽ 13 വയസുകാരനും 'വാക്​സിനേഷൻ'; കൃത്രിമം നടത്താൻ​ ഉപയോഗിച്ചത്​ പെൻഷൻ രേഖകൾ

text_fields
bookmark_border
Vedant Dangre vaccination
cancel

ഭോപാൽ: വാക്​സിനേഷ​െൻറ കാര്യത്തിൽ റെക്കോഡിട്ട ദിവസം മധ്യപ്രദേശിൽ 13 വയസുകാരനും 'കുത്തി​െവപ്പ്'. കഴിഞ്ഞ തിങ്കളാഴ്​ച വൈകീട്ട്​ 7:27നാണ്​ രജത്​ ഡാ​ങ്ക്​റെയുടെ മൊബൈലിലേക്ക്​ 13 വയസുള്ള ഭിന്നശേഷിക്കാരനായ ത​െൻറ മകൻ കുത്തിവെപ്പെടുത്തതായി കാണിക്കുന്ന സന്ദേശം വന്നത്​. 18 വയസിൽ താഴെയുള്ളവർക്ക്​ ഇന്ത്യ ഇതുവരേ വാക്​സിനേഷൻ ആരംഭിച്ചിട്ടില്ലാത്ത സന്ദർഭത്തിലാണിത്​. ​

​ഭോപാലിലെ ടില ജമാൽപുരയിലെ ഹൗസിങ്​ ബോർഡ്​ കോളനിയിൽ താമസിക്കുന്ന 13 വയസുകാരനായ വേദാന്തി​നെ 56 വയസുകാരനാക്കിയാണ് വ്യാജമായി​ കണക്കുകളിൽ ഉൾപെടുത്തിയത്​.

'ജൂൺ 21ന്​ രാത്രി 7.27 ന് വേദന്ത് വാക്സിനേഷൻ സ്വീകരിച്ചതായി എനിക്ക് ഒരു സന്ദേശം ലഭിച്ചു. അവന് വെറും 13 വയസ്​ മാത്രമാണ്​ പ്രായം. ഞാൻ ഒരു പരാതി ഉന്നയിക്കാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ലിങ്ക് ഉപയോഗിച്ച് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഭിന്നശേഷിക്കാർക്കുള്ള പെൻഷനായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ മുനിസിപ്പൽ കോർപ്പറേഷന് സമർപ്പിച്ച രേഖകളാണ്​ അവർ ഉപയോഗിച്ചത്​'-രജത്​ പറഞ്ഞൂ.


17.42 ലക്ഷം ഡോസ്​ വാക്​സിൻ നൽകി ജൂൺ 21നാണ്​ മധ്യപ്രദേശ്​ റെക്കോഡിട്ടത്​. എന്നാൽ വാക്​സിൻ യജ്ഞത്തി​െൻറ 'ഗുണഭോക്താക്കളായ' നിരവധിയാളുകളാണ്​ ഇപ്പോൾ പരാതികളുമായി രംഗത്ത്​ വരുന്നത്​. ഒരു ഡോസ്​ വാക്​സിൻ പോലും എടുക്കാതെയാണ്​ പലർക്കും സർട്ടിഫിക്കറ്റുകൾ ലഭിച്ചതായി സന്ദേശങ്ങൾ വന്നത്​.

അതേ ദിവസം തന്നെ സത്‌നയിൽ നിന്നുള്ള ചൈനേന്ദ്ര പാണ്ഡെക്ക് അഞ്ച് മിനിറ്റിനുള്ളിൽ മൂന്ന് സന്ദേശങ്ങൾ ലഭിച്ചു. തനിക്ക് യാതൊരു പരിചയമില്ലാത്ത മൂന്ന് പേർക്ക് - കതിക്രം, കാളിന്ദ്രി, ചന്ദൻ എന്നിവർക്ക് വാക്സിനേഷൻ നൽകിയതായായിരുന്നു സന്ദേശത്തി​െൻറ ഉള്ളടക്കം. ആശയക്കുഴപ്പത്തിലായ ചൈനേന്ദ്രയ്ക്ക് എന്തുകൊണ്ടാണ് സന്ദേശങ്ങൾ ലഭിച്ചതെന്ന് മനസിലായില്ല. 'അഞ്ച് മിനിറ്റിനുള്ളിൽ മൂന്ന് സന്ദേശങ്ങൾ. പേര് മാത്രം വ്യത്യസ്തമാണ്. എനിക്ക് ഇതുവരെ ഒരു വാക്സിനും ലഭിച്ചിട്ടില്ല' -52 കാരനായ ചൈനേന്ദ്ര എൻ.‌ഡി.‌ടി.‌വിയോട് പറഞ്ഞു.

ഭോപ്പാലിലെ പി.ജി.ബി.ടി കോളജ് റോഡിൽ താമസിക്കുന്ന 46 കാരിയായ നുസ്​ഹത് സലീമിനും ജൂൺ 21 ന് വാക്സിൻ ലഭിച്ചതായി സന്ദേശം ലഭിച്ചു. അവർ ഒരു പെൻഷൻ ഗുണഭോക്താവല്ല. എന്നാൽ പെൻഷൻ രേഖകളാണ്​ തിരിച്ചറിയൽ രേഖകളായി കാണിച്ചിട്ടുള്ളത്​. 'എനിക്ക് ഇതുവരെ വാക്​സിൻ ലഭിച്ചിട്ടില്ലെങ്കിലും ജൂൺ 21ന് രാത്രി 10:57 ന് വാക്സിൻ എടുത്തതായി എനിക്ക് ഒരു സന്ദേശം ലഭിച്ചു. ഇനി എങ്ങനെ വാക്സിൻ ലഭിക്കുമെന്നതിനെക്കുറിച്ച് ഞാൻ ആശങ്കയിലാണ്​ ' -നുസ്​ഹത്​ പറഞ്ഞു.

നുസ്​ഹത് സലീം

എന്നാൽ സർക്കാർ വൃത്തങ്ങൾ ഈ ആരോപണങ്ങൾ നിഷേധിച്ചു. 'ഇത്തരത്തിൽ ഒരു പ്രശ്നവുമില്ല. നിങ്ങൾക്ക് എവിടെ നിന്ന് വിവരങ്ങൾ ലഭിച്ചുവെന്ന് എനിക്കറിയില്ല. ഞാൻ ഇത് ആദ്യമായാണ്​ കേൾക്കുന്നത്​. എന്തെങ്കിലും വന്നാൽ ഞങ്ങൾ അത് അന്വേഷിക്കും' -മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പ്രതികരിച്ചു.

റെക്കോഡ്​ സ്വന്തമാക്കാനായി ഡേറ്റ കൃത്രിമം നടത്തിയെന്ന ആരോപണത്തിന്​ തെളിവുകളാണ്​ ഈ സംഭവങ്ങളെന്ന്​ പ്രതിപക്ഷമായ കോൺഗ്രസ്​ ഉയർത്തിക്കാട്ടി. കേന്ദ്രം വാക്സിൻ നയത്തിൽ മാറ്റം വരുത്തിയതിന്​ പിന്നാലെയാണ്​ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്​ ജൂൺ 21ന്​ റെക്കോഡിട്ടത്​. ജൂൺ 21ന്​ 17.42 ലക്ഷം ആളുകളെ വാക്​സിനേഷന്​ വിധേയമാക്കിയതായി അവകാശപ്പെടു​ന്നു. ജൂൺ 23ന്​ 11.43 ലക്ഷം പേരെയും 24ന്​ 7.05 ലക്ഷം പേരെയും 26ന്​ 9.64 ലക്ഷം പേരെയും വാക്​സിനേഷന്​ വിധേയമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshvaccination drivecovid vaccine
News Summary - Day Of Record 13-Year-Old "Vaccinated" in On Madhya Pradesh
Next Story