കുൽഭൂഷൻ കേസ്: വീണ്ടും വാദം കേൾക്കണമെന്ന് പാകിസ്താൻ
text_fieldsന്യൂഡൽഹി: കുൽഭൂഷൻ ജാദവിെൻറ കേസിൽ വീണ്ടും വാദം കേൾക്കണമെന്ന് പാകിസ്താൻ. കേസിൽ കുൽഭൂഷൻ ജാദവിെൻറ വധശിക്ഷ തടഞ്ഞു കൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയാണ് പാകിസ്താെൻറ നടപടി. ഇതുസംബന്ധിച്ച ഹരജി ഹേഗിലെ കോടതിയിൽ സമർപ്പിച്ചതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആറാഴ്ചക്കുള്ളിൽ കേസ് പരിഗണക്കണമെന്ന ആവശ്യം പാകിസ്താൻ കോടതിയിൽ ഉന്നയിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണം നൽകാൻ പാകിസ്താൻ ഇതുവരെ തയാറായിട്ടില്ല. കേസിലെ പരാജയത്തെ തുടർന്ന് പ്രതിപക്ഷ കക്ഷികളിൽ നിന്നുൾപ്പടെ വൻ വിമർശനം സർക്കാറിന് നേരിടേണ്ടി വന്നിരുന്നു. കേസിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കുമെന്ന് പാക് വിദേശകാര്യ വക്താവ് സർതാജ് അസീസ് അറിയിച്ചു.
വ്യാഴാഴ്ചയാണ് മുൻ നാവികസേന ഉദ്യോഗസ്ഥനായ കുൽഭൂഷൻ ജാദവിനെ തൂക്കിക്കൊല്ലാനുള്ള പാക് സൈനിക കോടതിയുടെ ഉത്തരവ് അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തത്. കേസിൽ ഇടപെടാൻ ഇന്ത്യക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ കേസ് കോടതിയുടെ അധികാര പരിധിക്ക് പുറത്താണെന്ന നിലപാടിലായിരുന്നു പാകിസ്താൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
