Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുശാന്തിന്​...

സുശാന്തിന്​ മയക്കുമരുന്ന്​ നൽകിയെന്ന്​ മൊഴി; രണ്ടാംദിനവും ചോദ്യംചെയ്യലിന്​ ഹാജരായി റിയ

text_fields
bookmark_border
സുശാന്തിന്​ മയക്കുമരുന്ന്​ നൽകിയെന്ന്​ മൊഴി; രണ്ടാംദിനവും ചോദ്യംചെയ്യലിന്​ ഹാജരായി റിയ
cancel


മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന്​ കേസിൽ തുടർച്ചയായ രണ്ടാംദിനവും നടി റിയ ചക്രവർത്തിയെ ചോദ്യം ചെയ്​ത്​ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. സുശാന്തിന്​ ത​െൻറ സഹോദരൻ ഷോവിക്​ ചക്രവർത്തി വഴി മയക്കുമരുന്ന്​ നൽകിയിരുന്നുവെന്ന്​ റിയ കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. സുശാന്തുമായി ബന്ധപ്പെട്ട മയക്കുമരുന്ന്​ ഇടപാടി​െൻറ കൂടുതൽ വിശദാംശങ്ങൾ ചോദിച്ചറിയുന്നതിനാണ്​ റിയയെ വീണ്ടും വിളിപ്പിച്ചത്​. റിയ ചക്രവർത്തി പൊലീസ്​ സുരക്ഷയോടെയാണ്​ 9.30 ഓടെ ബല്ലാഡ്​ എസ്​റ്റേറ്റ്​ ഏരിയയിലുള്ള എൻ.സി.ബിയുടെ ഓഫീസിലെത്തിയത്​.

ഞായറാഴ്​ച മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് ഇടപാടിൽ സുശാന്തി​െൻറ മാനേജർ സാമുവൽ മിറാൻഡയുടെയും പാചക്കാരൻ ദീപേഷ്​ സാവന്തി​െൻറയും ​പങ്കിനെ കുറിച്ചും റിയ വെളിപ്പെടുത്തിയിരുന്നു. സുശാന്തി​െൻറ മാനേജർ സാമുവൽ മിറാൻഡ സെയ്‌ദിൽനിന്ന് മയക്കുമരുന്ന് വാങ്ങാൻ പോയ കാര്യം തനിക്കറിയാമെന്നും റിയ എൻ.സി.ബി. ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. സഹോദരൻ ഷോവിക്കുമായും സെയ്​ദിന്​ ഇടപാടുകൾ ഉണ്ടായിരുന്നു. അറസ്​റ്റിലായ ബാഷിത്തിൽ നിന്നും ഷോവിക്​ മയക്കുമരുന്ന്​ വാങ്ങുകയും ഇയാൾ വീട്ടിൽ എത്തിയിരുന്നതായും റിയ മൊഴി നൽകിയിരുന്നു.

മയക്കുമരുന്ന്​ കേസിൽ റിയയുടെ സഹോദരൻ ഷോവിക്​ ചക്രവർത്തിയെ എൻ.സി.ബി നേരത്തെ അറസ്​റ്റ്​ ചെയ്​തിരുന്നു. റിയയെയും ഷോവിക്കിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്യുമെന്ന്​ ഏജൻസി വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. മയക്കുമരുന്ന്​ ഇടപാടിൽ റിയയുടെ പങ്ക്​ വ്യക്തമായാൽ ഇന്ന്​ ത​െന്ന അറസ്​റ്റ്​ രേഖപ്പെടുത്തിയേക്കുമെന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rhea ChakrabortySushant caseAnti-Drugs ProbeNCB
Next Story