മേഘാലയ ഖനി ദുരന്തം; 18ാം ദിനവും തൊഴിലാളികളെ കണ്ടെത്താനായില്ല
text_fieldsഗുവാഹത്തി: മേഘാലയയിലെ ഖനിയിൽ കുടുങ്ങിയ 15 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ 18ാം ദിവസവും തുടരുന്നു. നാവിക േസനയുടെ മ ുങ്ങൽ വിദഗ്ധർ ഖനിയിലെ വെള്ളപ്പൊക്കത്തെ മറികടന്ന് തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ദേശീയ ദുരന്ത നിവാരണ സേന, നാവിക സേന, ഒഡിഷ അഗ്നിശമന സേന എന്നിവരുടെ സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുന്നത്. വെള്ളത്തിൽ 40 അടി താഴെ വരെ തങ്ങളുടെ മുങ്ങൽ വിദഗ്ധർക്ക് എത്താനാകുമെന്ന് ദുരന്ത നിവാരണ സേന അറയിച്ചു. ഒഡിഷ രക്ഷാ സംഘം വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കുന്നതിനുവേണ്ട നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഖനി തകർന്ന് വീണതോടെ സമീപത്തെ നദിയിൽ നിന്ന് വെള്ളം ഖനിയിലേക്ക് കുത്തി ഒഴുകുകയായിരുന്നു. കൂടാതെ നദിയിൽ വെള്ളപ്പൊക്കവുമുണ്ടായി. എന്നാൽ ഖനിയിലേക്ക് െവള്ളം വരുന്ന വഴി ഇതുവരെ കണ്ടെത്താനായിട്ടില്ല. ഡിസംബർ 13നാണ് അപകടമുണ്ടായത്. ആ സമയം ഖനിക്കുള്ളിൽ ജോലി ചെയ്യുകയായിരുന്ന 15 തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.
ഞായറാഴ്ച വെള്ളത്തിലിറങ്ങിയ മുങ്ങൽ വിദഗ്ധരുടെ അഭിപ്രായത്തിൽ ഖനിയിൽ 150 അടി വെള്ളമുണ്ട്. 90 അടി വരെ ആഴത്തിൽ മാത്രമേ വിദഗ്ധർക്ക് മുങ്ങാനാകൂ. ബാക്കിയിടങ്ങളിൽ കൽക്കരിയുമായി ചേർന്ന് കറുത്ത നിറത്തിലാണ് വെള്ളമെന്നും അവർ അറിയച്ചു. ഖനിയിൽ ഹാലൊജൻ ബൾബുകൾ ഘടിപ്പിച്ച ഷാഫ്റ്റുകൾ ഇറക്കിയാൽ കൂടുതൽ കാഴ്ച ലഭിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
