Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉ​ദ്യോ​ഗ​സ്​​ഥ​ർ...

ഉ​ദ്യോ​ഗ​സ്​​ഥ​ർ സ്വ​ത്ത്​ വി​വ​രം വെ​ളി​പ്പെ​ടു​ത്ത​ണം- യോ​ഗി ആ​ദി​ത്യ​നാ​ഥ്

text_fields
bookmark_border
ഉ​ദ്യോ​ഗ​സ്​​ഥ​ർ സ്വ​ത്ത്​ വി​വ​രം വെ​ളി​പ്പെ​ടു​ത്ത​ണം- യോ​ഗി ആ​ദി​ത്യ​നാ​ഥ്
cancel

ല​ഖ്​​​നോ: പ​തി​ന​ഞ്ച്​ ദി​വ​സ​ത്തി​ന​കം സ്വ​ത്ത്​ വി​വ​രം വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്​ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രി​മാ​ർ സ്വ​ത്ത്​ വി​വ​രം വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ശ​നി​യാ​ഴ്​​ച അ​ധി​കാ​ര​മേ​റ്റ​തി​ന്​ പി​ന്നാ​ലെ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.  
ലോ​ക്​​ഭ​വ​നി​ൽ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ലാ​ണ്​ സ്വ​ത്ത്​ വി​വ​രം വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​ത്. ബി.​ജെ.​പി സം​സ്​​ഥാ​ന​ത്ത്​ ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന ക​ർ​മ​പ​ദ്ധ​തി​ക​ള​ട​ങ്ങി​യ സ​ങ്ക​ൽ​പ്​ പ​ത്ര ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. സ​ങ്ക​ൽ​പ്​ പ​ത്ര​യു​ടെ പ​ക​ർ​പ്പും ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ ന​ൽ​കി.

സം​സ്​​ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല മെ​ച്ച​െ​പ്പ​ടു​ത്ത​ു​ന്ന​തി​ൽ വീ​ഴ്​​ച​യി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ മു​ഖ്യ​ന്ത്രി ഡി.​ജി.​പി ജ​വീ​ദ്​ അ​ഹ്​​മ​ദി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. അ​ല​ഹ​ബാ​ദി​ൽ ബി.​എ​സ്.​പി നേ​താ​വ്​ വെ​ടി​യേ​റ്റ്​ മ​രി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. കൊ​ല​പാ​ത​ക​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഉ​ത്​​ക​ണ്​​ഠ രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​നാ​ണ്​ സ​ർ​ക്കാ​റി​​െൻറ മു​ഖ്യ പ​രി​ഗ​ണ​ന​യെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ​താ​യും ഒൗ​ദ്യോ​ഗി​ക​വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. സം​സ്​​ഥാ​ന​ത്തെ 75 ജി​ല്ല​ക​ളി​ലെ​യും പൊ​ലീ​സ്​ സൂ​​പ്ര​ണ്ടു​മാ​രു​മാ​യും ജി​ല്ല മ​ജി​സ്​​ട്രേ​റ്റു​മാ​രു​മാ​യും വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ വ​ഴി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി ക്ര​മ​സ​മാ​ധാ​ന​നി​ല വി​ല​യി​രു​ത്താ​നും ഭ​ര​ണ​പ​ര​മാ​യ മ​റ്റ്​ പ്ര​ശ്​​ന​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നും ഡി.​ജി.​പി​യോ​ട്​ മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യ കേ​ശ​വ്​ പ്ര​സാ​ദ്​ മൗ​ര്യ​യും ദി​നേ​ശ്​ ശ​ർ​മ​യും യോ​ഗി ആ​ദി​ത്യ​നാ​ഥു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ബി.എസ്.പി. നേതാവിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്​. സംസ്​ഥാനത്തെ ലൈസൻസോടുകൂടി ​​പ്രവർത്തിക്കുന്നതുൾപ്പെടെയുള്ള അറവുശാലകൾ പൂട്ടുന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടാകുമെന്ന്​ ഉപമുഖ്യമന്ത്രി കെ.പി മൗര്യയും അറിയിച്ചിട്ടുണ്ട്​.

47 അംഗ മന്ത്രിസഭയാണ്​ കഴിഞ്ഞദിവസം സത്യപ്രതിജ്​ഞ ചെയ്​ത്​ അധികാരമേറ്റത്​. മന്ത്രിമാരുടെ വകുപ്പുകൾ ഉടൻതന്നെ പ്രഖ്യാപിക്കുമെന്നാണ്​ സൂചന.വിവേചനമില്ലാതെ, എല്ലാ വിഭാഗം ജനങ്ങൾക്കുവേണ്ടിയും പ്രവർത്തിക്കുമെന്നാണ്​ മുഖ്യമന്ത്രിയായി സത്യപ്രതിജ്​ഞ ചെയ്​തശേഷം യോഗി ആദിത്യനാഥ്​ പ്രഖ്യാപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yogi Adityanath
News Summary - On Day 1, Yogi Adityanath Sets Tough Targets
Next Story