ഭീഷണിപ്പെടുത്തി പണംതട്ടൽ: ദാവൂദിെൻറ സഹോദരനെ ചോദ്യംചെയ്യുന്നു
text_fields
മുംബൈ: ബിൽഡറെ ഭീഷണിപ്പെടുത്തി കോടികൾ ആവശ്യപ്പെട്ടെന്ന കേസിൽ അറസ്റ്റിലായ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിെൻറ ഇളയ സഹോദരൻ ഇഖ്ബാൽ കസ്കറെയെ താണെ പൊലീസ് ചോദ്യംചെയ്യുന്നു. ഏറ്റുമുട്ടൽ വിദഗ്ധനായ സീനിയർ ഇൻസ്പെക്ടർ പ്രതീപ് ശർമ നയിക്കുന്ന താണെ പൊലീസിെൻറ ആൻറി എസ്റ്റോർഷൻ സെല്ലാണ് തിങ്കളാഴ്ച രാത്രി ഇഖ്ബാലിനെ പിടികൂടിയത്. ദക്ഷിണ മുംബൈയിലെ നാഗ്പാഡയിൽ സഹോദരി ഹസീന പാർക്കറുടെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. ഇഖ്ബാലിനൊപ്പം ഹസീനയുടെ ഭർതൃസഹോദരീ ഭർത്താവിനെയും മയക്കുമരുന്ന് മാഫിയയിൽ കണ്ണിയായ ഖ്വാജ ഹുസൈനെയും അറസ്റ്റ് ചെയ്തു.
2013ൽ താണെയിലെ ഗോഡ്ബന്തറിൽ കെട്ടിടം പണിയാൻ സഹായിച്ചതിന് അഞ്ചു കോടി രൂപ വീതം വിലയുള്ള മൂന്ന് ഫ്ലാറ്റും 30 ലക്ഷം രൂപയും ബിൽഡറിൽനിന്ന് ഇഖ്ബാൽ കസ്കർ ആവശ്യപ്പെട്ടിരുന്നു. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട തർക്കം പരിഹരിച്ചതിനുള്ള പ്രതിഫലമായിരുന്നു ഇത്. മൂന്ന് ഫ്ലാറ്റുകൾ വിറ്റ പണവും 30 ലക്ഷവും നൽകുകയും ചെയ്തു. ഇഖ്ബാൽ കൂടുതൽ ഫ്ലാറ്റുകൾ ആവശ്യപ്പെടുകയും ബിഹാറിൽ നിന്നുള്ള വാടക കൊലയാളികളെ അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. ദാവൂദിെൻറ അറിവോടെയാണോ ഭീഷണിപ്പെടുത്തി പണംപറ്റുന്ന സംഘത്തെ ഇഖ്ബാൽ നയിക്കുന്നതെന്ന് അന്വേഷിക്കുന്നതായി താണെ പൊലീസ് കമീഷണർ പരമ്പീർ സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
