Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യക്കായി...

ഇന്ത്യക്കായി ദാവൂദിന്‍റെ പ്രത്യേക യൂനിറ്റ്​; രാഷ്ട്രീയനേതാക്കളേയും വ്യവസായികളേയും ലക്ഷ്യമിട്ടിരുന്നെന്ന്​ എൻ.ഐ.എ

text_fields
bookmark_border
ഇന്ത്യക്കായി ദാവൂദിന്‍റെ പ്രത്യേക യൂനിറ്റ്​; രാഷ്ട്രീയനേതാക്കളേയും വ്യവസായികളേയും ലക്ഷ്യമിട്ടിരുന്നെന്ന്​ എൻ.ഐ.എ
cancel
camera_alt

Image Courtesy: PTI

ന്യൂഡൽഹി: ഇന്ത്യയെ ലക്ഷ്യമിട്ട്​ അധോലോക കുറ്റവാളി ദാവൂദ്​ ഇബ്രാഹിം പ്രത്യേക യൂനിറ്റിന്​ രൂപം നൽകിയിരുന്നുവെന്ന്​ എൻ.ഐ.എ. രാഷ്ട്രീയക്കാരും വ്യവസായികളുമായിരുന്നു ദാവൂദിന്‍റെ ഹിറ്റ്​ലിസ്റ്റിൽ ഉണ്ടായിരുന്നതെന്നും അന്വേഷണ ഏജൻസി അറിയിച്ചു.

ദാവൂദിന്‍റെ സ്​പെഷ്യൽ യൂനിറ്റ്​ ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു. സ്​ഫോടക വസ്തുക്കൾ ഉപയോഗിച്ച്​ ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ ഉണ്ടാക്കാൻ ദാവൂദും കൂട്ടാളികളും പദ്ധതിയിട്ടിരുന്നുവെന്നും എൻ.ഐ.എ അറിയിക്കുന്നു. ഡൽഹിയിലും മുംബൈയിലും ആക്രമണങ്ങൾ നടത്തുന്നതിനാണ്​ ദാവൂദ്​ പ്രാധാന്യം നൽകിയതെന്നും എൻ.ഐ.എ വ്യക്​തമാക്കി.

കഴിഞ്ഞ ദിവസം കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ദാവൂദിന്‍റെ സഹോദരനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. തുടർന്ന്​ ദാവൂദിന്‍റെ സഹോദരൻ ഇക്​ബാൽ കസ്കറിനെ ഇ.ഡി കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. ഫെബ്രുവരി 24 വരെയാണ് കസ്കറിനെ​ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dawood IbrahimNIA
News Summary - Dawood Ibrahim forms special unit to target India; political leaders, businessmen on hit list: NIA
Next Story