Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒാക്​സിജൻ ക്ഷാമം:...

ഒാക്​സിജൻ ക്ഷാമം: യു.പിയിൽ മാതാവിന്​​ കൃത്രിമശ്വാസം നൽകി പെൺമക്കൾ; അവസാനം യുവതി മരണത്തിന്​ കീഴടങ്ങി -ഹൃദയഭേദകം ഇൗ ദൃശ്യങ്ങൾ

text_fields
bookmark_border
Daughters Gave Mouth-to-Mouth Resuscitation
cancel

യു.പിയിലെ ബഹ്റൈച്ച്​ ജില്ലയിൽ നിന്ന്​ വീണ്ടുമൊരു ദുരന്തവാർത്തകൂടി. ഗുരുതരാവസ്​ഥയിൽ മെഡിക്കൽകോളേജ്​ ആശുപത്രിയിൽ എത്തിച്ച മാതാവിന്​ ഒാക്​സിജൻ ഇല്ലാത്തതിനാൽ കൃത്രിമശ്വാസം നൽകിയത്​ ഒപ്പംവന്ന പെൺമക്കൾ​. അവസാനം ചികിത്സ ആരംഭിക്കുന്നതിനുമുമ്പ്​ അവർ മരണത്തിന്​ കീഴടങ്ങുകയും ചെയ്​തു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായി. ഓക്​സിജ​െൻറ കുറവും ഉദ്യോഗസ്ഥരുടെ അലംഭാവവും സംബന്ധിച്ച്​ നിരവധിപേർ പരാതിപ്പെടുന്നതും വീഡിയോയിൽ കാണാം.


ആശുപത്രിയിലെത്തിക്കു​േമ്പാൾ വനിതാ രോഗി ശ്വാസതടസം അനുഭവിച്ചിരുന്നതായി എമർജൻസി മെഡിക്കൽ ഓഫീസർ അഹ്തിസം അലി പറഞ്ഞു. എന്നാൽ ഡോക്​ടർ എത്തിയപ്പോഴേക്കും അവർ മരിച്ചിരുന്നു. വീഡിയോ വൈറലായതിനെതുടർന്ന്​ ജില്ലാ മജിസ്‌ട്രേറ്റ് ശംഭു കുമാറും മെഡിക്കൽ കോളേജിലെ മുതിർന്ന ഡോക്ടർമാരും എത്തി രോഗിയെ പരിശോധിച്ചു. യുവതിയെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുവന്നപ്പോൾതന്നെ മരണാസന്നയായിരുന്നു എന്നാണ്​ മഹാരാജ് സുഹെൽദേവ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എ.കെ.സാഹ്​നി പറയുന്നത്​.

'ഡോക്ടർമാർ ചികിത്സ ആരംഭിക്കുന്നതിനുമുമ്പുതന്നെ അവർ മരിച്ചു'-അദ്ദേഹം പറഞ്ഞു. രോഗി മരിച്ച ശേഷമാണ്​ പെൺമക്കൾ കൃത്രിമ ശ്വാസം നൽകിയതെന്നും മെഡിക്കൽ കോളേജിൽ ഓക്​സിജ​െൻറ കുറവ് ഇല്ലെന്നും എ.കെ.സാഹ്​നി പറയുന്നു. യു.പി സർക്കാർ നേരത്തെ ഏർപ്പെടുത്തിയ ലോക്​ഡൗൺ മെയ് ആറിന് രാവിലെ 7 വരെ നീട്ടുമെന്ന് തിങ്കളാഴ്​ച അഡീഷണൽ ചീഫ് കമ്മീഷണർ നവീനീത് സെഗാൾ അറിയിച്ചു. ലോക്​ഡൗൺ സമയത്ത് എല്ലാ അവശ്യ സേവനങ്ങളും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oxygen Shortagetwo Daughters#Covid19Uttar Pradesh
Next Story