ഭർത്താവിന്‍റെ രണ്ട് സഹോദരന്മാരുമായി ലിവ് ഇൻ റിലേഷൻഷിപ്പ്, സ്വത്ത് ഭാഗിക്കാൻ വിസമ്മതിച്ച അമ്മായിഅമ്മയെ കൊന്ന മരുമകളും സഹോദരിയും അറസ്റ്റിൽ
text_fieldsജാൻസി: ഉത്തർപ്രദേശിലെ ഒരു കുടുംബം ഇപ്പോൾ വാർത്തകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. 60 വയസായ സുശീലാദേവിയുടെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് ആ വീട്ടിൽ നടന്നുകൊണ്ടിരുന്ന പല സംഭവങ്ങളും വെളിച്ചത്ത് കൊണ്ടുവന്നത്.
ജൂൺ 24ന് സുശീല ദേവി സംശയകരമായ സാഹചര്യത്തിൽ മരിച്ചുകിടക്കുന്നതാണ് നാട്ടുകാർ കണ്ടത്. കവർച്ചക്കിടെ കൊല്ലപ്പെട്ടതാണെന്ന നിഗമനത്തിൽ മൃതദേഹം സംസ്ക്കരിച്ചു. എന്നാൽ സംസ്കാകരത്തിന് ശേഷമുള്ള ചടങ്ങിൽ മരുമകളായ പൂജ ജാദവ് പങ്കെടുക്കാതിരുന്നതോടെയാണ് പൊലീസിന്‍റെ അന്വേഷണം അവരിലേക്ക് നീണ്ടത്.
29കാരിയായ പൂജ ജാദവ് ഭർത്താവിന്‍റെ മരണശേഷം ഭർത്താവിന്‍റെ സഹോദരന്മാരായ കല്യാൺ സിങ്ങുമായും സന്തോഷുമായും ലിവ് ഇൻ റിലേഷൻ ഷിപ്പിലായിരുന്നു.
മരിച്ചുപോയ ഭർത്താവിന്‍റെ പേരിലുള്ള 18 ബിഗ ഭൂമി വിറ്റ് ഗ്വാളിയാറിൽ താമസമാക്കാനായിരുന്നു പൂജയുടെ പദ്ധതി. എന്നാൽ അമ്മായിഅമ്മ സുശീല ദേവി ഇതിന് തടസം നിന്നു. ഇതാണ് പകയിലേക്കും പിന്നീട് കൊലയിലേക്കും നയിച്ചതെന്ന് പൊലീസ് പറയുന്നു.
സഹോദരി കമലയും കമലയുടെ കാമുകൻ അനിൽ വർമയും ചേർന്നാണ് സുശീല ദേവിയുടെ വധിക്കാനുള്ള പദ്ധതി തയാറാക്കിയത്. 125 കിലോമീറ്ററുകൾ യാത്ര ചെയ്ത് ജാൻസിയിലെത്തിയ രണ്ടുപേരും പൂജയുടെ സഹായത്തോടുകൂടി സുശീല ദേവിക്ക് വിഷം കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്. എട്ട് ലക്ഷത്തോളം വരുന്ന സ്വർണവും ഇവർ കവർന്നു.
പൂജ ജാദവിനേയും കമലയേയും പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം പിടികൊടുക്കാതിരുന്ന അനിൽ വർമയുടെ കാലിൽ വെടിവെച്ച് വീഴ്ത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

