Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്ത്രീധനം നൽകാൻ പണമില്ല; കർഷകെൻറ മകൾ ആത്മഹത്യ ചെയ്തു
text_fieldsbookmark_border
മുംബൈ: വരൾച്ചമൂലം കർഷകർ ദുരിതമനുഭവിക്കുന്ന മഹാരാഷ്ട്രയിലെ നന്ദേഡിൽ നിന്ന് വീണ്ടും ആത്മഹത്യ വാർത്ത. കർഷകനായ പിതാവിന് സ്ത്രീധനം കൊടുക്കാൻ പണമുണ്ടാകില്ലെന്ന് ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് കോളജ് വിദ്യാർഥിനി ജീവനൊടുക്കിയതാണ് പുതിയ സംഭവം. മഹാത്മ േജ്യാതിബ ഫൂലെ ജൂനിയർ കോളജ് വിദ്യാർഥിനി പൂജ ഷിർഗിരെ(17)യാണ് ബുധനാഴ്ച മരിച്ചത്. സ്ത്രീധന സമ്പ്രദായത്തിെൻറ ഇരയാണ് താനെന്നും പിതാവിെൻറ സാമ്പത്തികസ്ഥിതി മോശമായതിനാൽ വിവാഹത്തെ കുറിച്ച് ആശങ്കപ്പെട്ടിരുന്നതായും തന്നോട് ക്ഷമിക്കണമെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു. സഹോദരനോടൊപ്പം ബിസി ഗ്രാമത്തിലെ വാടകമുറിയിലാണ് പൂജ കഴിഞ്ഞിരുന്നത്. പിതാവ് പുറത്തുപോയ ബുധനാഴ്ച ഉച്ചയോടെ യുവതി വിഷം കഴിക്കുകയായിരുന്നെന്ന് നന്ദേട് പൊലീസ് പറഞ്ഞു. മുറിയുടമ സുൽത്താൻ ഇമാം എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
