മകളും അച്ഛനും ആത്മഹത്യ ചെയ്തു; അച്ഛൻ വഴക്കുപറഞ്ഞതാണ് മരണകാരണം
text_fieldsപൂജ സിങ്, ഹവാ സിങ്
ഹരിയാന: പഞ്ച്കുളയിലെ സെക്ടർ 17 ലെ രാജീവ് കോളനിയിലെ പൂജസിങ്ങാണ് (18) തിങ്കളാഴ്ച രാത്രി വീട്ടിൽ തൂങ്ങിമരിച്ചത്. മകൾ മരിച്ചത് താൻ കാരണമാണെന്നു പറഞ്ഞ് അച്ഛൻ ഹവാസിങ്ങും ആത്മഹത്യ ചെയ്യുകയായിരുന്നു.
തൂപ്പുകാരനായി ജോലിനോക്കുകയായിരുന്നു ഹവാസിങ്. വീട്ടിൽ പതിവായി അച്ഛനും മകളുമായി വഴക്കുണ്ടാകാറുണ്ടെന്ന് സഹോദരൻ പൊലീസിനോട് പറഞ്ഞു. പക്ഷേ ഞായറാഴ്ച രാത്രി പതിവിലും കൂടുതലായിരുന്നു വഴക്ക്. ബഹളത്തിനുശേഷം പൂജ മുറിയിൽ കയറി വാതിൽ അടച്ചു. കുറച്ചുസമയത്തിനു ശേഷം വാതിൽ തുറക്കാതെ വന്നപ്പോൾ ചവിട്ടിപ്പൊളിക്കുകയായിരുന്നു. മുറിക്കകത്ത് തൂങ്ങിയനിലയിലായിരുന്നു പൂജയെ കണ്ടത് ഉടൻ സെക്ടർ ആറ് സിവിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു.
ആശുപത്രിയിൽ സഹോദരനൊപ്പം അച്ഛനുമുണ്ടായിരുന്നു. പിന്നീട് അച്ഛനെ കാണാതാവുകയായിരുന്നു. ആരോടും പറയാതെയായിരുന്നു പോയത്. സമീപത്തുള്ള ദേവിലാൽ സ്റ്റേഡിയത്തിന് സമീപം തൂങ്ങിയനിലയിൽ ഒരു മൃതദേഹം കണ്ടതായി പൊലീസ് അറിയിക്കുകയായിരുന്നു. പൂജയുടെ സഹോദരൻ വിനയ് അച്ഛനായ ഹവാസിങ്ങിന്റെ മൃതദേഹം തിരിച്ചറിയുകയായിരുന്നു. പൊലീസെത്തി നടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

