കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ശേഖരിക്കപ്പെടുന്നില്ല -ആഭ്യന്തര സഹമന്ത്രി
text_fieldsകുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് സംരക്ഷിക്കപ്പെടുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. 2020ൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾ പ്രകാരം മതപരമായ കുറ്റങ്ങളിൽ 95ശതമാനം വർധനവുണ്ടോ എന്ന എം.പി വിൻസന്‍റ് എച്ച്. പാലയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കേന്ദ്രം സ്വീകരിച്ച നടപടികളെ കുറിച്ച് ചോദിച്ചപ്പോൾ പൊതു സമാധാനവും പൊലീസും സംസ്ഥാനത്തിന്‍റെ പരിധിയിൽ വരുന്ന വിഷയങ്ങളാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. ക്രമസമാധാനം നിലനിർത്തേണ്ടത് ഓരോ സംസ്ഥാനത്തിന്‍റേയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ ക്രമസമാധാനവും ആഭ്യന്തര നിലയും കേന്ദ്ര സർക്കാർ വീക്ഷിക്കുകയും സംസ്ഥാനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനങ്ങളുടെ അഭ്യർത്ഥന പ്രകാരം കേന്ദ്ര സായുധ സേന പൊലീസിനേയും സർക്കാർ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസ് സേനകളുടെ നവീകരണത്തിനായി സർക്കാർ ഒരു കേന്ദ്ര പദ്ധതി നടപ്പിലാക്കും. പൊതു ക്രമം ഫലപ്രദമായി പരിപാലിക്കുന്നതിനായി ഗരസ്യവിവരങ്ങൽ പങ്കുവെക്കാൻ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

