Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Facebook and Cambridge Analytica
cancel
camera_alt

Representative Image

Homechevron_rightNewschevron_rightIndiachevron_rightഫേസ്​ബുക്ക്​ വിവരം...

ഫേസ്​ബുക്ക്​ വിവരം ചോർത്തൽ; കേംബ്രിഡ്​ജ്​ അനലിറ്റിക്കക്കെതിരെ സി.ബി.ഐ അന്വേഷണം

text_fields
bookmark_border

ന്യൂഡൽഹി: ഇന്ത്യയിലെ 5.62 ലക്ഷം ഫേസ്​ബുക്ക്​ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതിനെതിരെ കേംബ്രിഡ്​ജ്​ അനലിറ്റിക്ക ലിമിറ്റഡിനും ഗ്ലോബൽ സയൻസ്​ പ്രൈവറ്റ്​ ലിമിറ്റഡിനുമെതിരെ സി.ബി.ഐ അന്വേഷണം. 2018ൽ സി.ബി.ഐ ആരംഭിച്ച പ്രാഥമിക അന്വേഷണത്തിൽ വിവരചോർച്ച സംബന്ധിച്ച്​ ഉയർന്ന ആരോപണങ്ങൾ സത്യമാണെന്ന്​ കണ്ടെത്തിയതിനെ തുടർന്നാണ്​ യു.കെ ആസ്​ഥാനമായ ഇരുകമ്പനികൾക്കെതിരെയും അന്വേഷണം.

രാജ്യത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെ വിവര മോഷണം, ദുരുപയോഗം തുടങ്ങിയവ നടത്തിയതായും സി.ബി.ഐ ക​ണ്ടെത്തി. പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്​ഥാനത്തിൽ ഗൂഡാലോചന, സൈബർ കുറ്റകൃത്യം എന്നിവ ചുമത്തിയാണ്​ കേസ്​ ​രജിസ്റ്റർ ചെയ്​തത്​.

5.62ലക്ഷം ഫേസ്​ബുക്ക്​ ഉപഭോക്താക്കളായ ഇന്ത്യക്കാരുടെ വിവരങ്ങൾ നിയമവിരുദ്ധമായി ചോർത്തിയതായി ​ഫേസ്​ബുക്ക്​ സി.​ബി.ഐയോട്​ സമ്മതിച്ചിരുന്നു.

ഗ്ലോബൽ സയൻസ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ സ്​ഥാപകനായ അലക്​സാണ്ടർ കോഗൻ 'ദിസ്​ ഈസ്​ യുവർ ഡിജിറ്റൽ ലൈഫ്​' എന്ന ആപ്ലിക്കേഷനിലൂടെ വിവരം ചോർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. അക്കാദമിക്​, ഗവേഷണ ആവശ്യങ്ങൾക്കായാണ്​ വിവരങ്ങൾ ആപ്ലിക്കേഷൻ വിവരങ്ങൾ ​ശേഖരിക്കു​ന്നതെന്ന്​ വ്യക്തമാക്കിയായിരുന്നു ​വിവരം ചോർത്തൽ. എന്നാൽ വ്യക്തി വിവരങ്ങൾ ചോർത്തി ദുരുപയോഗം ചെയ്യുകയായിരുന്നു. ഫേസ്​ബുക്ക്​ ഉപഭോക്താക്കളുടെയും അവരുടെ സുഹൃദ്​പട്ടികയിലുള്ളവരുടെയും വിവരങ്ങൾ ഇത്തരത്തിൽ ചോർത്തുകയായിരുന്നു' -സി.ബി.ഐയുടെ എഫ്​​.ഐ.ആറിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FacebookCambridge AnalyticaCBI
News Summary - Data Of 5.62 lakh Indian Facebook users stolen, CBI books Cambridge Analytica
Next Story