Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Modi
cancel
Homechevron_rightNewschevron_rightIndiachevron_rightഅറിയില്ല; ഒരു വിവരവും...

അറിയില്ല; ഒരു വിവരവും ഇല്ലാത്ത മോദി സർക്കാർ

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്തി​െൻറ എല്ലാ വിവരങ്ങളും സൂക്ഷിക്കേണ്ട കേന്ദ്രസർക്കാർ ഒരു വിവരവും സൂക്ഷിക്കാത്തത്​​ ചർച്ചയാകുന്നു. പ്രതിപക്ഷത്തി​​െൻറ ചോദ്യങ്ങൾക്ക്​ വിവരങ്ങൾ ലഭ്യമല്ലെന്ന​ മറുപടിയായിരുന്നു പാർലമെൻറിൽ കേന്ദ്ര സർക്കാറി​േൻറത്​. നരേന്ദ്രമോദി സർക്കാറും ബി.ജെ.പിയും പ്രതിക്കൂട്ടിൽ നിൽക്കുന്ന ചോദ്യങ്ങൾക്കാണ്​ അറി​യില്ലെന്ന മറുപടി നൽകിയത്​. ​ഇതിൽ അന്തർ സംസ്​ഥാന തൊഴിലാളികളുടെയും ആരോഗ്യപ്രവർത്തകരുടെയും വിവരങ്ങൾ ഉൾപ്പെടും.

1. ലോക്​ഡൗൺ കാലയളവിൽ മരിച്ച അന്തർ സംസ്​ഥാന തൊഴിലാളികളുടെ എണ്ണം

കോവിഡ്​ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്​ഡൗണിനെ തുടർന്ന്​ തൊഴിൽ നഷ്​ടപ്പെട്ട്​ സ്വന്തം സംസ്​ഥാനത്തേക്ക്​ മടങ്ങിയ അന്തർ സംസ്​ഥാനതൊഴിലാളികൾ പാതിവഴിയിൽ മരിച്ചുവീണ വാർത്തകൾ പുറത്തുവന്നിരുന്നു. പലായനത്തി​നിടെ ട്രെയിൻ തട്ടിയും പട്ടിണിമൂലം കുഴഞ്ഞുവീണും ദിവസങ്ങൾ നീണ്ട യാത്രയിൽ കുഴഞ്ഞുവീണും അപകടത്തിൽപ്പെട്ടും നിരവധി ജീവനുകളായിരുന്നു പൊലിഞ്ഞത്​. പലായനത്തിനിടെ എത്ര തൊഴിലാളികൾ മരിച്ചുവെന്ന പ്രതിപക്ഷത്തി​െൻറ ചോദ്യത്തിന്​ അറിയില്ലെന്നായിരുന്നു സെപ്​റ്റംബർ 14ന്​ കേന്ദ്ര തൊഴിൽ മന്ത്രാലയം പാർലമെൻറിൽ പറഞ്ഞത്​.


ഇത്തരം വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ബന്ധുക്കൾക്ക്​ നഷ്​ടപരിഹാരം നൽകുന്നത്​ സംബന്ധിച്ച ​േചാദ്യം ഉദിക്കുന്നില്ലെന്നും കേന്ദ്ര ​െതാഴിൽ മന്ത്രി സന്തോഷ്​ ഗാങ്​വർ വ്യക്തമാക്കിയിരുന്നു. സ്വന്തം നാടുകളിലേക്ക്​ മടങ്ങാൻ ശ്രമിക്കുന്നതിനിടെ നിരവധി തൊഴിലാളികൾക്ക്​ ജീവൻ നഷ്​ടമായ ​വിവരം കേന്ദ്രസർക്കാറിന്​ അറിയാമായിരുന്നോ എന്നും ഇതി​െൻറ സംസ്​ഥാന അടിസ്​ഥാനത്തിലുള്ള വിവരങ്ങൾ ലഭ്യമാണോയെന്നുമായിരുന്നു ചോദ്യം.

2. കോവിഡ്​ കാലയളവിൽ തൊഴിൽ നഷ്​ടപ്പെട്ട അന്തർ സംസ്​ഥാന തൊഴിലാളികളുടെ എണ്ണം


ഈ ചോദ്യത്തിനും 'അറിയില്ല' എന്നായിരുന്നു കേന്ദ്ര തൊഴിൽ മന്ത്രാലയത്തി​െൻറ മറുപടി. അസംഘടിത മേഖലയിലായിരുന്നു തൊഴിൽക്ഷാമം രൂക്ഷം. നിരവധി പേർക്ക്​ തൊഴിൽ നഷ്​ടപ്പെടുകയും സ്വന്തം നാടുകളിലേക്ക്​ പലായനം ചെയ്യുകയും ചെയ്​തിരുന്നു. എന്നാൽ ലോക്​ഡൗൺ കാലത്ത്​ തൊഴിൽ നഷ്​ടപ്പെട്ടവരുടെ കണക്കില്ലെന്നായിരുന്നു കേന്ദ്രസർക്കാറി​െൻറ മറുപടി. ലക്ഷക്കണക്കിന്​ പേർക്കാണ്​ കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ തൊഴിൽ നഷ്​ടപ്പെട്ടത്​.

3. ആത്മഹത്യ ചെയ്​ത കർഷകരുടെ എണ്ണം

കടംകയറി ആത്മഹത്യ ചെയ്​ത കർഷകരുടെ എണ്ണം അറിയില്ലെന്നും കേന്ദ്രസർക്കാർ രാജ്യസഭയിൽ. ആത്മഹത്യ ചെയ്​ത കർഷകരുടെ വിവരങ്ങൾ നിരവധി സംസ്​ഥാനങ്ങൾ നാഷനൽ ക്രൈം റെക്കോർഡ്​ ബ്യൂറോക്ക്​ കൈമാറിയിട്ടില്ലെന്നും രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.


'നിരവധി സംസ്​ഥാനങ്ങൾ ആത്മഹത്യ ചെയ്​ത കർഷകരുടെ എണ്ണം നൽകിയില്ലെന്ന്​ എൻ.സി.ആർ.ബി അറിയിച്ചു. പൂർണമായ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ആത്മഹത്യ ചെയ്​ത കർഷകരുടെ എണ്ണം ​പ്രസിദ്ധീകരിച്ചിട്ട​ില്ലെ'ന്ന്​ കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി ​രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.

4. കോവിഡ്​ ബാധിച്ച്​ മരിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം


കോവിഡ്​ പ്രതിരോധത്തിനിടെ രോഗം ബാധിച്ച്​ മരിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം അറിയില്ലെന്ന്​ കേന്ദ്രസർക്കാർ പാർലമെൻറിൽ അറിയിച്ചിരുന്നു. രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ച ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, ശുചീകരണ തൊഴ​ിലാളികൾ എന്നിവരുടെ കണക്കുകൾ അറിയില്ലെന്നായിരുന്നു വിശദീകരണം. കേന്ദ്രസർക്കാറി​െൻറ ഈ മറുപടിക്കെതിരെ ആരോഗ്യപ്രവർത്തകരും ഐ.എം.എയും രംഗത്തെത്തിയിരുന്നു.

4. ലോക്​ഡൗണിൽ അടച്ചുപൂട്ടിയ വ്യവസായ സ്​ഥാപനങ്ങളുടെ എണ്ണം


കോവിഡ്​ 19നെ തുടർന്ന്​ പ്രഖ്യാപിച്ച ലോക്​ഡൗണിൽ നിരവധി സ്​ഥാപനങ്ങൾ അടച്ചുപൂട്ടിയിരുന്നു. നിരവധിപേർക്ക്​ തൊഴിൽ നഷ്​ടാമാകുകയും ​െചയ്​തു. സൂക്ഷ്​മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ അടച്ചുപൂട്ടിയവയിൽ ഉൾപ്പെടും. എന്നാൽ പ്രതിസന്ധിയെ തുടർന്ന്​ അടച്ചുപൂട്ടിയ സ്​ഥാപനങ്ങളുടെ കണക്കുകൾ ലഭ്യമല്ലെന്നായിരുന്നു കേന്ദ്രസർക്കാറി​െൻറ പാർല​െമൻറിലെ വിശദീകരണം.

5. കൊല്ല​െപ്പട്ട വിവരാവകാശ പ്രവർത്തകരുടെ എണ്ണം


നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയ ​േശഷം നിരവധി വിവരാവകാശ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ കൊല്ലപ്പെട്ട വിവരാവകാശ പ്രവർത്തകരുടെ ഒരു വിവരവും സൂക്ഷിക്കുന്നില്ലെന്നായിരുന്നു സർക്കാറി​െൻറ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MISSINGDataMigrant WorkersLockdown
News Summary - Data and Accountability MISSING in Modis India
Next Story