Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ 19​െൻറ രണ്ടാം...

കോവിഡ്​ 19​െൻറ രണ്ടാം ഘട്ടത്തിലാണ്​ ഇന്ത്യയെന്ന്​ ഐ.സി.എം.ആർ

text_fields
bookmark_border
കോവിഡ്​ 19​െൻറ രണ്ടാം ഘട്ടത്തിലാണ്​ ഇന്ത്യയെന്ന്​ ഐ.സി.എം.ആർ
cancel

ന്യൂഡൽഹി: ​ഇന്ത്യയിൽ കോവിഡ്​ 19 വൈറസ്​ ബാധ രണ്ടാം ഘട്ടത്തിലാണെന്ന്​ ഐ.സി.എം.ആർ(ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റി സർച്ച്​). കോവിഡി​​​​െൻറ മൂന്നാം ഘട്ടത്തിലേക്ക്​ രാജ്യം എത്തിയിട്ടില്ലെന്നും​ ഐ.സി.എം.ആർ ഡയറക്​ടർ ജനറൽ ഡോ.ബൽറാം ഭാർഗവ പറഞ്ഞു. കോവിഡ്​ 19 പരിശോധന നടത്താൻ രാജ്യത്ത്​ 72 പരിശോധന ലാബുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

കൂടുതൽ ലാബുകളിലേക്ക്​ പരിശോധന വ്യാപിപ്പിക്കാനാണ്​ തീരുമാനം. സ്വകാര്യ ലാബുകളേയും ഇതിനായി ഉപയോഗിക്കും. 10 ലക്ഷം പരിശോധന കിറ്റുകൾക്ക്​ ഓർഡർ നൽകിയിട്ടുണ്ട്​. ആരോഗ്യപ്രശ്​നങ്ങളുള്ളവർ വീടുകളിൽ തന്നെ കഴിയണമെന്നും ഐ.സി.എം.ആർ ഡയറക്​ടർ ആവശ്യപ്പെട്ടു.

അതേസമയം, രാജ്യത്ത്​ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 137 ആയി​. ഇതുവരെ മൂന്ന്​ പേർ കോവിഡ്​ 19 ബാധിച്ച്​ മരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscorona virus
News Summary - Data Analysed Shows India Isn't in Third Stage of COVID-19-India news
Next Story