Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാർ പദ്ധതികൾ നിരീക്ഷിക്കാൻ ഡാഷ്‌ബോർഡ്; ഫോണിലും കമ്പ്യൂട്ടറിലും കന്നഡയിലും ഇംഗ്ലീഷിലും പരിശോധിക്കാം

text_fields
bookmark_border
സർക്കാർ പദ്ധതികൾ നിരീക്ഷിക്കാൻ ഡാഷ്‌ബോർഡ്; ഫോണിലും കമ്പ്യൂട്ടറിലും കന്നഡയിലും ഇംഗ്ലീഷിലും പരിശോധിക്കാം
cancel

ബംഗളൂരു: സംസ്ഥാന സർക്കാറിന്‍റെ പ്രധാന പരിപാടികൾ, ലക്ഷ്യങ്ങൾ, പുരോഗതി എന്നിവ പൗരന്മാർക്ക് ട്രാക്ക് ചെയ്യാൻ സാധിക്കുന്ന സി.എം ഡാഷ്‌ബോർഡ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസ് വികസിപ്പിച്ചെടുത്ത https://cmdashboard.karnataka.gov.in എന്ന വെബ് സൈറ്റിലൂടെ സർക്കാർ വകുപ്പുകളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യാൻ മുഖ്യമന്ത്രിക്ക് സാധിക്കുകയും ജനങ്ങള്‍ക്ക് വിവരങ്ങൾ നേരിട്ട് അറിയാന്‍ സാധിക്കുകയും ചെയ്യും.

സർക്കാറിന്‍റെ ആദ്യ 100 ദിന പദ്ധതിക്ക് കീഴിൽ 10 മേഖലകളിലായി 51 കാമ്പയിനുകൾ ട്രാക്ക് ചെയ്യും. കൃഷി, കർഷക ക്ഷേമം, തൊഴിൽ, യുവജന ശാക്തീകരണം, സ്കൂൾ വിദ്യാഭ്യാസം, വ്യവസായവും ഉൽപാദനവും, സാങ്കേതികവിദ്യ, നിർമിതബുദ്ധിയും നവീകരണവും, ആരോഗ്യ സംരക്ഷണം, വായു മലിനീകരണ നിയന്ത്രണം, പൗര സേവനങ്ങൾ, പൊതുമരാമത്ത് പ്രവൃത്തികള്‍ എന്നിവ ഇതിൽ ഉൾപ്പെടും. ഡിപ്പാർട്ട്‌മെന്‍റൽ സോഫ്റ്റ്‌വെയറിൽ നിന്ന് നേരിട്ട് ഡാറ്റ ശേഖരിക്കുകയും ദിവസേന അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും. വകുപ്പുകൾ അവരുടെ പദ്ധതികളുടെ പുരോഗതി സി.എം ഡാറ്റ പോർട്ടൽ വഴി രേഖപ്പെടുത്തും. മൊബൈൽ ഫോണുകളിലും കമ്പ്യൂട്ടറുകളിലും കന്നഡയിലും ഇംഗ്ലീഷിലും ഡാഷ്‌ബോർഡ് ലഭ്യമാണെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dashboard to monitor government projects
Next Story