ഗൂർഖാലാൻഡ് പ്രക്ഷോഭം തുടരുന്നു; ശക്തിപ്പെടുത്തുമെന്ന് ജനമുക്തി മോർച്ച
text_fieldsഡാർജിലിങ്: ഗൂർഖാലാൻഡ് പ്രക്ഷോഭം പത്താം ദിവസത്തിലേക്ക് കടന്നപ്പോൾ പ്രക്ഷോഭകാരികൾ തെരുവിലിറങ്ങി സർക്കാറിനെതിരെ മാർച്ച് നടത്തി. ഡാർജിലിങ് കുന്നുകളുടെ വിവിധ ഭാഗങ്ങളിൽ ജനം പ്രതിഷേധ പ്രകടനങ്ങൾ നടത്തി. പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് സമരത്തിന് നേതൃത്വം നൽകുന്ന ഗൂർഖാലാൻഡ് ജനമുക്തി മോർച്ച നേതാവ് ബിമൽ ഗുരൂങ് മുന്നറിയിപ്പ് നൽകി. ഹർത്താലിനെ തുടർന്ന് ഡാർജിലിങ്ങിൽ ദിവസങ്ങളായി കടകേമ്പാളങ്ങൾ അടഞ്ഞുകിടക്കുകയും ഗതാഗതം നിർത്തിവെച്ചിരിക്കുകയുമാണ്. ഒരാഴ്ചയായി പ്രദേശത്ത് ഇൻറർനെറ്റ് ഇല്ല. കേബിൾ ടി.വി സർവിസും മുടങ്ങിയിരിക്കുകയാണ്.
പ്രക്ഷോഭത്തിെൻറ ഭാഗമായി ഗൂർഖാലാൻഡ് ടെറിറ്റോറിയൽ അഡ്മിനിസ്ട്രേഷനിൽനിന്ന് ചീഫ് എക്സിക്യുട്ടീവ് ബിമൽ ഗുരുങ് ഉൾപ്പെടെ 45 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ കഴിഞ്ഞദിവസം കൂട്ടത്തോടെ രാജിവെച്ചിരുന്നു. കൂടാതെ 2011ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പശ്ചിമ ബംഗാൾ സർക്കാറും ഗൂർഖാലാൻഡ് ടെറിറ്റോറിയൽ അഡ്മിനിസ്ട്രേഷനും ചേർന്നുണ്ടാക്കിയ ഒത്തുതീർപ്പ് കരാറിെൻറ കോപ്പികൾ 26,27 തീയതികളിൽ കത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വാർത്താലേഖകരെ കണ്ട സമര നേതാവ് ബിമൽ ഗുരുങ് പ്രത്യേക ഗൂർഖാലാൻഡ് രൂപവത്കരിക്കണമെന്ന തങ്ങളുടെ ആവശ്യം നേടിയെടുക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ആവർത്തിച്ചു. മറ്റ് മേഖലകളിൽനിന്ന് ഡാർജിലിങ്ങിൽ പഠിക്കാനെത്തിയ വിദ്യാർഥികൾക്ക് വീടുകളിലേക്ക് തിരികെ പോകുന്നതിന് പ്രക്ഷോഭകർ വ്യാഴാഴ്ച 12 മണിക്കൂർ നേരത്തേക്ക് അയവ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
