Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡാ​ർ​ജീ​ലി​ങ്ങിൽ...

ഡാ​ർ​ജീ​ലി​ങ്ങിൽ പ്രക്ഷോഭം തുടരുന്നു: മമത ബാനർജി നെതർലാൻഡിലേക്ക്​

text_fields
bookmark_border
ഡാ​ർ​ജീ​ലി​ങ്ങിൽ പ്രക്ഷോഭം തുടരുന്നു: മമത ബാനർജി നെതർലാൻഡിലേക്ക്​
cancel

ഡാ​ർ​ജീ​ലി​ങ്​: പ​ശ്ചി​മ ബം​ഗാ​ളി​ലെ ഡാ​ർ​ജീ​ലി​ങ്ങി​ൽ ഗൂ​ർ​ഖാ​ലാ​ൻ​ഡ്​ പ്ര​​േ​ക്ഷാ​ഭം തു​ട​രു​ന്നതിനിടെ മുഖ്യമന്ത്രി മമതാ ബാനർജി നെതർലാഡിലേക്ക്​. ​െഎക്യരാഷ്​ട്ര സഭയുടെ ആസ്ഥാനമായ ഹേഗിൽ നടക്കുന്ന പബ്​ളിക്​ സർവീസ്​ ഡേ ആഘോഷത്തിൽ പ​െങ്കടുക്കുന്നതിന്​ വേണ്ടിയാണ്​ മമത നെതർലാൻഡിലേക്ക്​ തിരിച്ചത്​. ജൂൺ 22 നാണ്​ യു.എൻ പബ്​ളിക്​ സർവീസ്​ ഡേ. 

രണ്ടുദിവസത്തെ  പരിപാടിക്ക്​ ശേഷം തിരിച്ചെത്തുമെന്നും ഡാർജീലിങ്ങിലെ സം​ഘ​ർ​ഷവുമായി​ ബന്ധപ്പെട്ട കാര്യങ്ങൾ ​ മന്ത്രിമാർ നിരീക്ഷിക്കുമെന്നും മമതാ ബാനർജി മാധ്യമങ്ങളോട്​ പറഞ്ഞു. പ്രക്ഷോഭം അക്രമാസക്തമാകാൻ അനുവദിക്കില്ലെന്നും മമത പറഞ്ഞു. 
ജൂൺ 12  മുതൽ ഡാർജീലിങ്ങിൽ ഗൂ​ർ​ഖ ജ​ൻ​മു​ക്​​തി മോ​ർ​ച്ചയുടെ പ്രതിഷേധ ബന്ദ്​ നടക്കുകയാണ്​. 

 ​ശ​നി​യാ​ഴ്​​ച   ഗൂ​ർ​ഖ ജ​ൻ​മു​ക്​​തി മോ​ർ​ച്ച പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. എ​ന്നാ​ൽ, പൊ​ലീ​സും മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യും ഇ​ത്​ നി​ഷേ​ധി​ച്ചു. വെ​ടി​വെ​ച്ചി​ല്ലെ​ന്നും സം​ഘ​ർ​ഷ​ത്തി​ലാ​ണ്​ ഒ​രാ​ൾ മ​രി​ച്ച​തെ​ന്നു​മാ​ണ്​ പൊ​ലീ​സ്​ ഭാഷ്യം.

ഡാ​ർ​ജീ​ലി​ങ്ങി​ൽ​നി​ന്ന്​ പൊ​ലീ​സി​നെ​യും സു​ര​ക്ഷ വി​ഭാ​ഗ​ത്തെ​യും ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ ഞാ​യ​റാ​ഴ്​​ച പ്ര​ക​ട​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ലൂ​ടെ മാ​ത്ര​മേ ച​ർ​ച്ച​ക്ക്​ അ​ന്ത​രീ​ക്ഷം ഒ​രു​ങ്ങു​ക​യു​ള്ളൂ​വെ​ന്നും ത​ങ്ങ​ൾ​ക്ക്​ ജ​നാ​ധി​പ​ത്യ​പ​ര​മാ​യി സ​മ​രം ന​ട​ത്താ​ൻ അ​വ​സ​രം ഒ​രു​ക്ക​ണ​മെ​ന്നു​മാ​ണ്​ ജി.​ജെ.​എം നി​ല​പാ​ട്. പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ര്‍ത്താ​ന്‍ പൊ​ലീ​സ് ശ്ര​മി​ച്ചാ​ല്‍ അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍ത്തി​ച്ചേ​ക്കു​മെ​ന്ന് ജി.​ജെ.​എം ത​ല​വ​ന്‍ ബി​മ​ല്‍ ഗു​രു​ങ് മു​ന്ന​റി​യി​പ്പ് ന​ല്‍കി. 

സം​ഘ​ർ​ഷാ​വ​സ്​​ഥ ക​ണ​ക്കി​ലെ​ടു​ത്ത്​ വ​ൻ സു​ര​ക്ഷ സ​ന്നാ​ഹ​ങ്ങ​ൾ മ​ല​യോ​ര ജി​ല്ല​യി​ലു​ട​നീ​ളം ഒ​രു​ക്കി​യി​ട്ടു​ണ്ട്. സൈ​ന്യ​വും പൊ​ലീ​സും ഞാ​യ​റാ​ഴ്​​ച പ​ല​യി​ട​ങ്ങ​ളി​ലും റൂ​ട്ട്​​മാ​ർ​ച്ച്​ ന​ട​ത്തി. സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ൾ​ക്കും മ​റ്റും പൊ​ലീ​സ്​ കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. നി​ര​വ​ധി സ്​​ഥ​ല​ങ്ങ​ളി​ൽ വ​നി​ത പൊ​ലീ​സി​നെ​യും വി​ന്യ​സി​ച്ചിട്ടുണ്ട്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DarjeelingNetherlandsMamataUN Meet
News Summary - As Darjeeling Burns, Mamata Leaves for UN Meet in the Netherlands
Next Story