Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇതൊരു പെരുങ്കള്ളൻ; ട്രക്ക് മോഷണകേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി സ്റ്റേഷൻ വളപ്പിൽ നിന്ന് അതേ ട്രക്കുമായി സ്ഥലംവിട്ടു
text_fieldsbookmark_border
നാഗ്പൂർ: ട്രക്ക് മോഷണത്തിന് അറസ്റ്റിലായ കള്ളൻ ജാമ്യത്തിലിറങ്ങിയ ശേഷം സ്റ്റേഷൻ വളപ്പിൽ നിന്ന് അതേ ട്രക്കുമായി സ്ഥലംവിട്ടു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.
ഒക്ടോബർ 11നാണ് സഞ്ജയ് ധോനെ (50) എന്നയാളെ മോഷ്ടിച്ച ട്രക്കുമായി ലകഡ്ഗാൻ പൊലീസ് പിടികൂടിയത്. ജയിലിലായ ധോനെക്ക് ഒരാഴ്ചക്കകം ജാമ്യം കിട്ടി. പിടികൂടിയ ട്രക്ക് നിയമനടപടികൾ പൂർത്തിയാക്കി ഉടമക്ക് കൈമാറാനായി സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ടിരുന്നു.
തിങ്കളാഴ്ച രാവിലെ കള്ളൻ നേരെ പൊലീസ് സ്റ്റേഷനിലെത്തി വളപ്പിൽ നിർത്തിയിട്ടിരുന്ന ട്രക്കുമായി സ്ഥലംവിടുകയായിരുന്നു. ട്രക്കിന്റെ സുരക്ഷക്കായി ഉടമ ഒരാളെ നിർത്തിയിരുന്നു. ഇയാളെ മർദിച്ചാണ് ട്രക്കുമായി കടന്നതെന്ന് പൊലീസ് പറയുന്നു.
ട്രക്ക് മോഷണത്തിൽ അതി വിദഗ്ധനാണ് പ്രതിയെന്നും 20 ലേറെ ട്രക്ക് മോഷണ കേസുകൾ ഇയാൾക്കെതിരെയുണ്ടെന്നും പൊലീസ് പറഞ്ഞു.
Next Story

