വയനാട്ടിൽ മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനം നല്ലത് -ഡാനിഷ് അലി
text_fieldsലക്നോ: വയനാട് ലോക്സഭാ സീറ്റിൽ മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം നല്ലതെന്ന് ജെ.ഡി.എസ് മുൻ ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് അലി. ഇന്ദിര ഗാന്ധിയും സോണിയ ഗാന്ധിയും ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജെ.ഡി.എസിന്റെ അനുഗ്രഹത്തോടെയും ആശിർവാദത്തോടെയുമാണ് എസ്.പി ടിക്കറ്റിൽ ഉത്തർപ്രദേശിൽ മത്സരിക്കുന്നത്. അംറോഹയിൽ നിന്ന് മികച്ച വിജയം നേടും. സംസ്ഥാനത്ത് 60 സീറ്റിലധികം എസ്.പി-ബി.എസ്.പി സഖ്യം നേടുമെന്നും ഡാനിഷ് അലി പറഞ്ഞു.
ജനങ്ങൾക്ക് നൽകിയ ഒരു വാഗ്ദാനം പോലും കേന്ദ്ര സർക്കാർ പാലിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജെ.ഡി.എസ് വിട്ട ഡാനിഷ് അലി ബി.എസ്.പി ടിക്കറ്റിലാണ് ഉത്തർപ്രദേശിലെ അംറോഹയിൽ നിന്ന് ജനവിധി തേടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
