Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിയമം കൈയിലെടുക്കാൻ...

നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ല; തെലങ്കാന പൊലീസിനെതിരെ മനേക ഗാന്ധി

text_fields
bookmark_border
maneka-gandhi
cancel

ന്യൂഡൽഹി: തെലങ്കാനയിൽ വെ​റ്റ​റി​ന​റി ഡോക്​ടറെ ബലാൽസംഗം ചെയ്​ത കൊന്ന കേസിലെ പ്രതിക​ൾ പൊലീസിൻെറ വെടിയേറ്റ്​ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മനേക ഗാന്ധി. അപകടകരമായ കീഴ്​വഴക്കത്തിനാണ്​ തെലങ്കാന പൊലീസ്​ തുടക്കം കുറിച്ചിരിക്കുന്നതെന്ന്​ അവർ പറഞ്ഞു.

നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ല. വിചാരണക്ക്​ മുമ്പ്​ പ്രതികളെ കൊല്ലുകയാണെങ്കിൽ കോടതിയും പൊലീസും നിയമസംവിധാനവും എന്തിനാണ്​. അങ്ങനെയെങ്കിൽ തോക്കെടുത്ത്​ ആർക്കും ആരെ വേണമെങ്കിലും വെടിവെക്കാമല്ലോയെന്നും അവർ ചോദിച്ചു.

വ​നി​ത ഡോ​ക്​​ട​റെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​ത് തീ കൊളുത്തി​ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേസിലെ നാലു പ്രതികൾ വെള്ളിയാഴ്​ച പുലർച്ചെയാണ്​ പൊലീസ്​ വെടിവെപ്പിൽ കൊല്ലപ്പെട്ടത്​​. ഡ്രൈ​വ​​റും മു​ഖ്യ​പ്ര​തിയുമായ ആ​രി​ഫ്​ (24), ലോ​റി ക്ലീ​ന​ർ​മാരായ ജോ​ലു ശി​വ (20), ജോ​ലു ന​വീ​ൻ (20), ചി​ന്ത​കു​ണ്ട ചെ​ന്ന​കേ​ശ​വ​ലു (20) എന്നിവരാണ്​ കൊല്ലപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maneka Gandhimalayalam newsindia newsTelgana Murer
News Summary - "Dangerous": Maneka Gandhi Cautions After Telangana Dead-India news
Next Story