അമേരിക്കൻ പിറ്റ്ബുള്ളും റോട്ട് വീലറും ഉൾപ്പെടെ 6 ഇനം നായ്ക്കളെ നിരോധിച്ച് ഛണ്ഡീഗഡ്
text_fieldsപ്രതീകാത്മക ചിത്രം
റായ്പൂർ: അമേരിക്കൻ ബുൾ ഡോഗ്, പിറ്റ്ബുൾ, ബുൾ ടെറിയർ എന്നിങ്ങനെ അപകടകാരികളായ ആറ് ഇനം നായ്ക്കളെ നിരോധിച്ച് ഛണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ. കെയ്ൻ കോർസോ, ഡോഗോ അർജന്‍റീനോ, റോട്ട് വീലർ എന്നിവയാണ് മറ്റ് ഇനങ്ങൾ. നിലവിൽ ഈ നായകൾ കൈവശം ഉള്ളവരെ നിരോധനം ബാധിക്കില്ല. എന്നാൽ ഇവയുടെ ആക്രമണം തടയാനുള്ള സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന് ഉത്തരവിൽ പറയുന്നു. മുൻസിപ്പൽ കോർപ്പറേഷൻ നിയമിച്ചിച്ചുള്ള നായ് പരിശീലകർ വഴി ഇത്തരം നായ്ക്കൾക്ക് ട്രെയിനിങ് നൽകണമെന്നും നിർദേശമുണ്ട്.
2025ലെ ഛണ്ഡീഗഡ് കോർപ്പറേഷൻ പെറ്റ് ആന്‍റ് കമ്യൂണിറ്റി ബൈ ലോ പ്രകാരം ബുധനാഴ്ചയാണ് നിരോധന ഉത്തരവ് വന്നത്. ഇത് പ്രകാരം പൊതുജന സുരക്ഷയെ ബാധിക്കുന്ന അക്രമകാരികളായ നായ്ക്കളുടെ രജിസ്ട്രേഷൻ ഇനി ഉണ്ടാകില്ല. നിലവിൽ നായ്ക്കളെ വളർത്തുന്നവർക്ക് അവയുടെ രജിസ്ട്രേഷന് 45 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനു ശേഷം ഇത്തരം നായ്ക്കളെ കൈവശം വെക്കുന്നവർ പിഴ അടക്കേണ്ടി വരും.
125 സ്ക്വയർ യാർഡുള്ള വീട്ടിൽ ഒരു നായയും മൂന്ന് നിലകളുണ്ടെങ്കിൽ ഓരോ നിലയിലും ഓരോ നായ്ക്കൾ എന്നിങ്ങനെയാണ് വളർത്താൻ അനുവദനീയമായ നായ്ക്കളുടെ എണ്ണം. പാർക്ക്, തെരുവുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലൊന്നും നായ്ക്കളെ മലമൂത്ര വിസർജനത്തിന് അനുവദിക്കരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്. അങ്ങനെ ഉണ്ടായാൽ നായ്കക്കളുടെ ഉടമകൾ തന്നെ അത് വൃത്തിയാക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

