ഡാം തുറന്നതല്ല, പ്രളയ കാരണം കനത്ത മഴ –ജല കമീഷൻ
text_fieldsന്യൂഡൽഹി: പ്രളയത്തിനും കെടുതിക്കും കാരണം അണക്കെട്ടുകൾ തുറന്നതല്ലെന്ന് കേന്ദ്ര ജല കമീഷൻ. തുടർച്ചയായി പെയ്ത ശക്തികൂടിയ മഴയാണ് കാരണം. ഡാമുകൾ തുറക്കാൻ വൈകിയതാണ് പ്രളയക്കെടുതിക്കു കാരണമെന്ന ആരോപണം ശക്തമായതിനിടയിലാണ് പ്രതിപക്ഷ നിലപാട് കമീഷൻ തള്ളിയത്.
നിയന്ത്രിക്കാൻ പറ്റാത്ത കെടുതിയുടെ സാഹചര്യമായിരുന്നു കേരളത്തിലെന്ന് കരട് റിപ്പോർട്ടിൽ ജല കമീഷൻ വിശദീകരിച്ചു. അമ്പതോ നൂറോ കൊല്ലം കൂടുേമ്പാൾമാത്രം ഉണ്ടാകുന്ന അതി ശക്തമായ മഴമൂലം അണക്കെട്ടുകൾ പതിവിനു വിപരീതമായി അതിവേഗം നിറഞ്ഞപ്പോൾ തുറന്നു വിടുകയല്ലാതെ മറ്റു വഴികളില്ലാതായി. കേരളം നേരിട്ട വെള്ളപ്പൊക്കം നിയന്ത്രിക്കാവുന്നതിന് അപ്പുറമായിരുന്നു.
അണക്കെട്ടുകൾ ഇതിലും നേരത്തെ തുറന്നാലും ദുരന്തസ്ഥിതിയിൽ കാര്യമായ മാറ്റം ഉണ്ടാവില്ലായിരുന്നുവെന്ന് ജല കമീഷൻ പ്രളയവിഭാഗം മേധാവി ശരത് ചന്ദ്ര വിശദീകരിച്ചു. മലകളും ചെങ്കുത്തായ പ്രദേശങ്ങളും നിറഞ്ഞ ഭൂപ്രകൃതി ദുരന്തത്തിെൻറ വ്യാപ്തി വർധിപ്പിച്ചു. ചെറിയ സംസ്ഥാനം എന്ന നിലയില്‍ കേരളത്തിെൻറ വൃഷ്ടിപ്രദേശ വ്യാപ്തിയും വളരെ കുറവാണ്.
വികസനത്തിെൻറ പേരില്‍ നടന്ന കൈയേറ്റങ്ങൾ കെടുതിയുടെ ആക്കം കൂട്ടി. പുനര്‍നിർമാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പ്രളയം നല്കിയ പാഠം കേരളം ഒാർമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജല കമീഷനിലെ വിവിധ ഏജന്‍സികളെ ഉള്‍പ്പെടുത്തി പഠനം നടക്കുകയാണ്. സംസ്ഥാന സര്‍ക്കാറില്‍നിന്ന് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രസര്‍ക്കാറിന് ഉടന്‍ സമര്‍പ്പിക്കുമെന്നും ശരത് ചന്ദ്ര പറഞ്ഞു.
അണക്കെട്ട് തുറന്നതാണ് കേരളത്തിലെ പ്രളയത്തിന് കാരണമെന്ന് പറയാനാകില്ലെന്നാണ് ഡല്‍ഹി െഎ.െഎ.ടി പ്രഫസര്‍ എ.കെ. ഗോസെയിന് പറഞ്ഞത്. സംഭരണപരിധി എത്തുന്നതിനു മുമ്പ് അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ മറ്റൊന്നും ചെയ്യാനില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
പ്രളയം: ആരോപണം നിഷേധിച്ച് വൈദ്യുതി ബോർഡ്
തിരുവനന്തപുരം: മുന്നൊരുക്കമില്ലാതെയും മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെയും അണക്കെട്ടുകൾ തുറന്നതാണ് പ്രളയത്തിന് കാരണമായതെന്ന ആരോപണം നിഷേധിച്ച് വൈദ്യുതി ബോർഡ്. മഴസാധ്യത പ്രവചിക്കുന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ പ്രവചനങ്ങളും നീരൊഴുക്കും അടിസ്ഥാനമാക്കിയാണ് അണക്കെട്ടുകളിൽ ജലം ശേഖരിക്കുന്നതും ജല ഉപയോഗം ക്രമീകരിക്കുന്നതുമെന്ന് ബോർഡ് വാർത്തക്കുറിപ്പിൽ അറിയിച്ചു. ആഗസ്റ്റ് മൂന്നിന് െഎ.എം.ഡി ശരാശരി മഴയാണ് പ്രവചിച്ചത്.
ആഗസ്റ്റ് ഒമ്പതിന് െഎ.എം.ഡി ഒമ്പത് മുതല്‍ 15 വരെ ദിവസങ്ങളിലേക്ക് നൽകിയ പ്രവചനത്തിൽ കേരളത്തില്‍ അതിശക്തമായ മഴ ഒമ്പതിന് മാത്രമാണെന്ന് പറഞ്ഞിരുന്നു. കൂടുതല്‍ ശ്രദ്ധിക്കേണ്ട മുന്നറിയിപ്പുകൾ ഇതിലുണ്ടായിരുന്നില്ല. ആഗസ്റ്റ് ആദ്യവാരത്തിൽപോലും പ്രളയത്തിന് കാരണമാകാവുന്ന അതികഠിനമായ മഴയുടെ സൂചനപോലും ഉണ്ടായിരുന്നില്ലെന്നും ബോർഡ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
