സ്ത്രീകൾ സഹപ്രവർത്തകർക്ക് രാഖി കെട്ടണമെന്ന ഉത്തരവ് ദാമൻ-ദിയു ഭരണകൂടം പിൻവലിച്ചു
text_fieldsന്യൂഡൽഹി: സാഹോദര്യ ബന്ധം സ്ഥാപിക്കുന്നതിനായി സ്ത്രീകൾ സഹപ്രവർത്തകർക്ക് രാഖി കെട്ടണമെന്ന വിവാദ ഉത്തരവ് ദാമൻ-ദിയു ഭരണകൂടം പിൻവലിച്ചു. സർക്കാർ ഒാഫിസുകളിൽ ആഗസ്റ്റ് ഏഴിന് രക്ഷാബന്ധൻ ആഘോഷം നടത്തണമെന്നും മുഴുവൻ വനിതാ ജീവനക്കാരും സഹപ്രവർത്തകരുടെ ൈകയിൽ ‘രാഖി’ കെട്ടണമെന്നും ദാമൻ-ദിയു ഭരണകൂടം സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
അന്നേദിവസം എല്ലാ ഒാഫിസുകളും തുറന്നുപ്രവർത്തിക്കണമെന്നും അന്ന് ഹാജരായവരുടെ രജിസ്റ്റർ പിറ്റേ ദിവസം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ, ഇത് ജീവനക്കാരുടെയും പൊതുജനങ്ങളുടെയും വ്യാപക വിമർശനത്തിന് വഴിവെച്ചതോടെ 24 മണിക്കൂറിനകം പിൻവലിക്കേണ്ടി വന്നു.
മുകളിൽനിന്നുള്ള നിർദേശപ്രകാരമാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നാണ് കേന്ദ്ര ഭരണപ്രദേശത്തിെൻറ ഡെപ്യൂട്ടി സെക്രട്ടറി ഗുർപ്രീത് സിങ് പറഞ്ഞത്. ജീവനക്കാരുടെ ഇടയിൽ സാഹോദര്യ ബന്ധം സ്ഥാപിക്കാനാണ് ഇതെന്നും സിങ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
