
ഓഫിസ് പൊളിച്ചതിൽ രണ്ടുകോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ
text_fieldsന്യൂഡൽഹി: ബ്രിഹാൻ മുംബൈ കോർപറേഷൻ ഓഫിസ് െകട്ടിടം പൊളിച്ചതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഓഫിസ് കെട്ടിടത്തിെൻറ 40 ശതമാനത്തോളം പൊളിച്ചുവെന്നും രണ്ടുകോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടി കങ്കണ ബോംബെ ഹൈകോടതിയെ സമീപിച്ചു.
ഓഫിസ് കെട്ടിടത്തിൽ അനധികൃത നിർമാണം നടത്തിയെന്നാരോപിച്ച് സെപ്റ്റംബർ ഒമ്പതിനാണ് ബി.എം.സി കങ്കണയുടെ ഓഫിസ് പൊളിച്ചുതുടങ്ങിത്. മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേനക്കെതിരെ നിന്നതിനാണ് ബി.എം.സിയുടെ നടപടിയെന്ന് കങ്കണ ആരോപിച്ചു. സോഫകൾ, വിലകൂടിയ ലൈറ്റുകൾ, അപൂർവ കലാസൃഷ്ടികൾ തുടങ്ങിയവ ബി.എം.സി തകർത്തതായും കങ്കണ ഹൈകോടതിയെ അറിയിച്ചു.
ബാന്ദ്രയിലെ പാലി ഹില്ലിൽ താമസ സ്ഥലമെന്ന് പറഞ്ഞ് കങ്കണ വാങ്ങിയ കെട്ടിടത്തിൽ അനധികൃതമായി നിർമാണം നടത്തിയെന്നായിരുന്നു ബി.എം.സിയുടെ ആരോപണം. ഓഫിസിന് മുന്നിൽ നോട്ടീസ് പതിച്ചതിനുശേഷം കെട്ടിടത്തിെൻറ ഒരുഭാഗം പൊളിച്ചുനീക്കുകയായിരുന്നു. കങ്കണ നൽകിയ ഹരജിയെ തുടർന്ന് മുംബൈ ഹൈകോടതി കെട്ടിടം െപാളിക്കൽ നടപടി സ്റ്റേ ചെയ്തിരിക്കുകയാണ്.