Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുതിര​സവാരി നടത്തിയ​...

കുതിര​സവാരി നടത്തിയ​ ദലിത്​ യുവാവിനെ കൊലപ്പെടുത്തിയ സംഭവം: പ്രതികളെ പിടികൂടാതെ പൊലീസ്​ 

text_fields
bookmark_border
കുതിര​സവാരി നടത്തിയ​ ദലിത്​ യുവാവിനെ കൊലപ്പെടുത്തിയ സംഭവം: പ്രതികളെ പിടികൂടാതെ പൊലീസ്​ 
cancel

ഭാവ്​നഗർ: ഗ​ുജറാത്തിലെ ഭാവ്​നഗറിൽ കുതിര സവാരി നടത്തിയതി​​​െൻറ പേരിൽ ദലിത്​ യുവാവിനെ മേൽജാതിക്കാർ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടാനാകാതെ പൊലീസ്​.  സ്വന്തമായി കുതിരയെ വാങ്ങി സവാരി നടത്തിയതി​​​െൻറ പേരിൽ ദലിത്​ യുവാവ്​ പ്രദീപ്​ റാത്തോഡാണ്(21) കൊല്ലപ്പെട്ടത്​. സംഭവം നടന്ന്​ രണ്ടാഴ്​ചയായിട്ടും യഥാർഥ പ്രതികളെ പിടികൂടാനായിട്ടില്ല. പ്രതികളെ കണ്ടെത്തുന്നതിന്​ ഗാന്ധി നഗറിലെ ഫോറൻസിക്​ സയൻസ്​ ലബോർട്ടറിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനൊരുങ്ങുകയാണ്​ അന്വേഷണസംഘം.

മാർച്ച്​ 29 നാണ്​ ഭാവ്​നഗറിലെ ടിംബിയിൽ താമസിക്കുന്ന പ്രദീപ് കൊല്ലപ്പെട്ടത്. കുതിരയെ വിറ്റില്ലെങ്കിൽ കൊല്ലുമെന്ന് രജ്പുത് സമുദായക്കാരായ ചിലർ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രദീപി​​​െൻറ പിതാവ് കലുഭായ് റാത്തോഡ് പൊലീസിന്​ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.  തുടർന്ന്​ പരാതിയിൽ കാണിച്ച മൂന്നുപേരെ പൊലീസ്​ കസ്​റഡിയിലെടുത്ത്​ ചോദ്യം ചെയ്​തെങ്കിലും അറസ്​റ്റ്​ രേഖപ്പെടുത്തിയില്ല. 

കസ്​റ്റഡിയിലെടുത്തവർക്കെതിരെ തെളിവില്ലാത്തതുകൊണ്ടാണ്​ അറസ്​റ്റ്​ രേഖപ്പെടുത്താതിരുന്നതെന്ന്​ പൊലീസ്​ സൂപ്രണ്ട്​ പറഞ്ഞു. ഫോറൻസിക്​ ഉദ്യോഗസ്ഥരുടെ ഉപദേശം തേടി നുണ പരിശോധന പോലുള്ളവ നടത്തുമെന്നും പ്രതികളെ ഉടൻ അറസ്​റ്റ​ുചെയ്യുമെന്നും പൊലീസ്​ അറിയിച്ചു. 

പ്രദീപ്​ കൃഷിയിടത്തിൽനിന്ന് കുതിരപ്പുറത്ത് വീട്ടിലേക്ക് മടങ്ങുേമ്പാഴായിരുന്നു ആക്രമണം. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:horse ridingForensicPolice
News Summary - Dalit youth killed ‘for riding a horse’ in Gujarat: No arrest yet
Next Story