Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ഷേത്രത്തിന് സമീപത്തെ റോഡിലൂടെ നടന്നു;​ ദലിത് യുവാവിന് മർദനം

text_fields
bookmark_border
ക്ഷേത്രത്തിന് സമീപത്തെ റോഡിലൂടെ നടന്നു;​ ദലിത് യുവാവിന് മർദനം
cancel

ബംഗളൂരു: ക്ഷേത്രത്തിന് സമീപത്തെ പൊതുറോഡ് ഉപയോഗിച്ചതിന് മൈസൂരുവിൽ ദലിത് യുവാവിന് മർദനം. മൈസൂരുവിലെ എച്ച്.ഡി കോട്ട താലൂക്കിലെ അന്നൂർ-ഹൊസഹള്ളി ഗ്രാമത്തിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. പട്ടിക വിഭാഗത്തിലുള്ള ആദി കർണാടക സമുദായത്തിലെ മഹേഷ് (29) ആണ് മർദനത്തിനിരയായത്.

സവർണ വിഭാഗമായ ലിംഗായത്ത് സമുദായത്തിലുള്ളവരാണ് മർദിച്ചത്​. സംഭവത്തിൽ മൂന്നുപേരെ അറസ്​റ്റ് ചെയ്തിട്ടുണ്ടെന്നും 11 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും എച്ച്.ഡി കോട്ട പൊലീസ് പറഞ്ഞു.

പുതുതായി നിർമിച്ച മഹാദേവ ക്ഷേത്രത്തിന് സമീപത്തുകൂടെയുള്ള പൊതുറോഡിൽ സുഹൃത്തായ സുരേഷിനൊപ്പം ബൈക്കിൽ പോകുന്നതിനിടെയാണ് തടഞ്ഞുനിർത്തി മർദനം. അഞ്ചുവർഷം മുമ്പ് ക്ഷേത്രം നിർമിച്ചശേഷമാണ് ഇത്തരമൊരു പ്രശ്നം ആരംഭിച്ചതെന്നാണ് മഹേഷ് പറയുന്നത്.

ഗ്രാമത്തിലെ ലിംഗായത്ത് വിഭാഗക്കാരും ആദി കർണാടക വിഭാഗക്കാരും ചേർന്നാണ് ക്ഷേത്രം നിർമിച്ചത്. എന്നാൽ, ക്ഷേത്രത്തിെൻറ ഉദ്ഘാടനത്തിനുശേഷം ലിംഗായത്ത് സമുദായ നേതാക്കൾ ദലിതർ ക്ഷേത്രത്തിലും സമീപത്തെ റോഡിലും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. ഇതിനെ ചോദ്യം ചെയ്തപ്പോ​ഴെല്ലാം ലിംഗായത്ത് വിഭാഗക്കാർ പ്രശ്നമുണ്ടാക്കിയെന്നും മഹേഷ് ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dalit youth beated for walking on road near temple
Next Story