കലക്ടർക്ക് പരാതി നൽകാനെത്തിയ ദലിത് യുവതിയെ വലിച്ചിഴച്ചു പുറത്താക്കി; വൈറലായ വിഡിയോയിൽ വൻ പ്രതിഷേധം
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ സിങ്ഗ്രൗലി ജില്ലയിൽ കലക്ടറുടെ പബ്ലിക് ഹിയറിങ്ങിലേക്ക് പരാതിയുമായെത്തിയ ദലിത് യുവതിയെ ഓഫിസിൽനിന്ന് വലിച്ചിഴച്ചുകൊണ്ടുപോവുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടു.
ഒരു വനിതാ പൊലീസും മറ്റൊരു സ്ത്രീയും ചേർന്ന് കലക്ടറുടെ ഓഫിസിൽ ദലിത് യുവതിയെ തറയിലൂടെ ബലമായി വലിച്ചിഴക്കുന്നത് വിഡിയോയിൽ കാണാം. വിവരമനുസരിച്ച് ബുധനാഴ്ചയാണ് സംഭവം. കണ്ടു നിന്നവരിൽ ചിലർ ഇത് പകർത്തുന്നതുകാണാം. ഇവരിൽ ഒരാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വിഡിയോ വ്യാപകമായി പ്രചരിച്ചത്. സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും അജ്ഞാതമാണ്.
നിരവധി ഉപയോക്താക്കൾ അധികൃതരുടെ നടപടിയോട് രോഷം പ്രകടിപ്പിച്ചു. ജാതി വിവേചനത്തിന്റെയും പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളോടുള്ള മോശമായ പെരുമാറ്റത്തിന്റെയും പ്രശ്നങ്ങൾ ഇത് ഉയർത്തിക്കാട്ടുന്നുവെന്നാണ് ഉയർന്ന പ്രതികരങ്ങളിലൊന്ന്.
ഉന്നത അധികാരികളെ ഇടപെടാൻ പ്രേരിപ്പിക്കുന്നതാണ് ചില കമന്റുകൾ. സ്ത്രീക്ക് ഉടനടി നീതിയും ആവശ്യപ്പെടുന്നു. ദലിതാണോ അല്ലേ എന്നതല്ല, ഇത് മനുഷ്യത്വരഹിതമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം - മറ്റൊരു ഉപയോക്താവ് എഴുതി.
#Horrific A Dalit woman who had come to the Collector's public hearing with a complaint was dragged out by the police, the incident took place in Singrauli, Madhya Pradesh. Even after so many years of independence, Dalits are treated like animals, very painful incident.... pic.twitter.com/5EwsiMXsaA
— The Dalit Voice (@ambedkariteIND) January 29, 2025

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.