ഹോളി ആഘോഷത്തിനിടെ ദലിത് ബാലനെ അടിച്ചുകൊന്നു
text_fieldsജയ്പുർ: ഹോളി ആഘോഷത്തിനിടെയുണ്ടായ വാക്തർക്കത്തെ തുടർന്ന് ദലിത്വിഭാഗത്തിൽപെട്ട 16കാരനെ അടിച്ചുകൊന്നു. രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ ഭീവണ്ടി ടൗണിലാണ് സംഭവം. നീരജ് ജാദവ് ആണ് കൊല്ലപ്പെട്ടത്.മറ്റു സമുദായത്തിൽപെട്ടവർക്കൊപ്പം ഹോളി ആഘോഷവുമായി ബന്ധപ്പെട്ട കളികളിലേർപ്പെട്ടതായിരുന്നു നീരജ്.
ഇതിനിടെ രണ്ടു ഭാഗത്തുമുണ്ടായിരുന്നവർ തമ്മിൽ തർക്കമുണ്ടാവുകയും മറുവിഭാഗം നീരജിനെ ആക്രമിക്കുകയുമായിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണവിവരം അറിഞ്ഞതോടെ ബന്ധുക്കൾ ആശുപത്രിക്കുനേരെ ആക്രമണം നടത്തി. പൊലീസ് വാഹനം തകർത്തു. പ്രതികളായ മൂന്നുപേരെക്കുറിച്ച് നീരജിെൻറ ബന്ധുക്കൾ പൊലീസിന് വിവരം നൽകിയെങ്കിലും രാത്രി വൈകിയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
