Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദലിത്​...

ദലിത്​ വിദ്യാർഥികൾക്ക്​​ വിദേശ പഠനത്തിന്​ സ്​കോളർഷിപ്​ പ്രഖ്യാപിച്ച്​ ആപ്​ സർക്കാർ

text_fields
bookmark_border
ദലിത്​ വിദ്യാർഥികൾക്ക്​​ വിദേശ പഠനത്തിന്​ സ്​കോളർഷിപ്​ പ്രഖ്യാപിച്ച്​ ആപ്​ സർക്കാർ
cancel

ന്യൂ​ഡ​ൽ​ഹി: ദ​ലി​ത്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വി​ദേ​ശ​ത്ത്​ ഉ​ന്ന​ത പ​ഠ​ന​ത്തി​ന്​ സ്​​കോ​ള​ർ​ഷി​പ് പ്ര​ഖ്യാ​പി​ച്ച്​ ആം ​ആ​ദ്​​മി പാ​ർ​ട്ടി സ​ർ​ക്കാ​ർ. ക​ല, കൃ​ഷി, നി​യ​മം, വൈ​ദ്യം, എ​ൻ​ജി​നീ​യ​റി​ങ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ എം.​ഫി​ൽ, പി.​എ​ച്ച്.​ഡി കോ​ഴ്​​സു​ക​ൾ ചെ​യ്യു​ന്ന​തി​ന്​ നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ സ​്​​കോ​ള​ർ​ഷി​പ്​ ന​ൽ​കു​ക.

പ​ദ്ധ​തി​ ഉ​ട​നെ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ​വെ​ച്ച്​ അം​ഗീ​കാ​രം വാ​ങ്ങു​മെ​ന്ന്​ പ​ട്ടി​ക ജാ​തി, വ​ർ​ഗ മ​ന്ത്രി രാ​ജേ​ന്ദ്ര​പാ​ൽ ഗൗ​തം അ​റി​യി​ച്ചു. ആ​റു​ല​ക്ഷം രൂ​പ വാ​ർ​ഷി​ക കു​ടും​ബ വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ര​ണ്ടു വ​ർ​ഷ​ത്തെ കോ​ഴ്​​സി​ന്​ 10 ല​ക്ഷ​വും നാ​ലു വ​ർ​ഷ കോ​ഴ്​​സി​ന്​ 20 ല​ക്ഷ​വു​മാ​ണ്​ ന​ൽ​കു​ക. വി​ദേ​ശ പ​ഠ​നം വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ള്ള​താ​ണ്. ക​ഴി​വു​ള്ള, പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തു​ല്യാ​വ​സ​രം ന​ൽ​കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യാ​ണ്​ പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ച്ച​തെ​ന്നും മ​ന്ത്രി കൂ​ട്ടി​​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scholarshipaapdalit studentmalayalam newsindia news
News Summary - Dalit Student scholarship aap-India News
Next Story