Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമീർ വാങ്കഡെക്കെതിരെ പരാതിയുമായി ദലിത്​ സംഘടനകൾ

text_fields
bookmark_border
സമീർ വാങ്കഡെക്കെതിരെ പരാതിയുമായി ദലിത്​ സംഘടനകൾ
cancel

മുംബൈ: നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ സോണൽ ഡയറക്​ടർ സമീർ വാങ്കഡെക്കതിരെ പരാതിയുമായ ദലിത്​ സംഘടനകൾ. വ്യാജ ജാതി സർട്ടിഫിക്കറ്റുണ്ടാക്കി ജോലി ​നേടിയെന്നാണ്​ പരാതി. സ്വഭിമാനി റിപബ്ലിക്കൻ പാർട്ടി, ഭീം ആർമി എന്നി സംഘടനകളാണ്​ വാങ്കഡെക്കെതിരെ പരാതിയുമായി രംഗ​ത്തുള്ളത്​. എൻ.സി.പി നേതാവ്​ നവാബ്​ മാലിക്​ ഉന്നയിച്ച പരാതി തന്നെയാണ്​ ദലിത്​ സംഘടനകളും ഉന്നയിച്ചിരിക്കുന്നത്​.

സമീർ വാങ്കഡെയുടെ മതത്തെ കുറിച്ചല്ല എന്‍റെ പരാതി. കൃത്രിമം നടത്തി സമീർ വാങ്കഡെ ജോലി നേടിയതിനെ കുറിച്ചാണ്​ താൻ ആക്ഷേപം ഉന്നയിക്കുന്നതെന്ന്​ മഹാരാഷ്​ട്ര മന്ത്രി നവാബ്​ മാലിക്ക്​ പറഞ്ഞിരുന്നു. വാങ്കഡെയുടെ ജനനസർട്ടിഫിക്കറ്റിൽ മതം മുസ്​ലിം എന്നാണ്​ രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്​ലിമായി ജനിച്ച്​, ഇസ്​ലാമിക നിയമപ്രകാരം മുസ്​ലിമിനെ നികാഹ്​ ചെയ്​ത സമീർ വാങ്കഡെ, ഹിന്ദു പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണെന്ന് കാണിക്കാൻ ജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടെ വ്യാജ രേഖകൾ ചമച്ചത്​ സംവരണ ക്വോട്ടയിൽ ജോലി ലഭിക്കാനാണെന്ന്​ നവാബ്​ മാലിക്കിന്‍റെ ആരോപണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dalit organizations file complaint against Sameer Wankhede
Next Story