Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മധ്യപ്രദേശിൽ ദലിത് യുവാവിന്റെ മുഖത്തും ശരീരത്തിലും മനുഷ്യവിസർജ്യം പുരട്ടിയെന്ന് പരാതി

text_fields
bookmark_border
മധ്യപ്രദേശിൽ ദലിത് യുവാവിന്റെ മുഖത്തും ശരീരത്തിലും മനുഷ്യവിസർജ്യം പുരട്ടിയെന്ന് പരാതി
cancel

ഭോപ്പാൽ: മധ്യപ്രദേശിൽ ദലിത് യുവാവിന്റെ മുഖത്തും ശരീരത്തിലും മനുഷ്യവിസർജ്യം പുരട്ടിയെന്ന് പരാതി. മറ്റൊരു ജാതിയിൽപ്പെട്ടയാളിന്റെ ദേഹത്ത് അബദ്ധത്തിൽ ഗ്രീസ് പുരണ്ടതാണ് പ്രതികാരത്തിന് കാരണം. ചാത്ത്പൂർ ജില്ലയിലാണ് സംഭവമുണ്ടായത്. പരാതിയെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

രാംകൃപാൽ പട്ടേലാണ് സംഭവത്തിൽ അറസ്റ്റിലായത്. ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ളയാളാണ് ഇയാളെന്ന് ​പൊലീസ് അറിയിച്ചു. ദശരഥ് ആഹിർ എന്നയാളാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. ചാത്ത്പൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കി.മീറ്റർ അകലെയുള്ള ബികൗര ഗ്രാമത്തിലാണ് സംഭവമുണ്ടായത്.

ഹാൻഡ് പമ്പിന് സമീപത്ത് നിന്നും കുളിക്കുന്നതിനിടെ ഗ്രീസ് പുരണ്ട കൈ കൊണ്ട് താൻ രാംകൃപാൽ പട്ടേലിനെ അബദ്ധത്തിൽ സ്പർശിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരന്റെ മൊഴി. ഇതിൽ പ്രകോപിതനായ പട്ടേൽ മനുഷ്യവിസർജ്യം തന്റെ ദേഹത്തും മുഖത്തും പുരട്ടുകയായിരുന്നു. ജാതിപേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dalit man's face, body smeared with human excreta in Madhya Pradesh
Next Story